ഇത് 'ബോബ് വിശ്വാസ്'; അവിശ്വസനീയമായ മെയ്ക്കോവറില്‍ അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചന്റെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബോബ് വിശ്വാസ് എന്ന ചിത്രത്തിനായാണ് അവിശ്വസനീയമായ മേയ്ക്കോവറില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്‍ക്കത്തയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നീട്ടി വെട്ടിയിറക്കിയ മുടിയും ക്ലീന്‍ ഷേവും കണ്ണടയും ധരിച്ചാണ് അഭിഷേക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിദ്യാ ബാലന്‍ നായികയായ കഹാനി എന്ന ചിത്രത്തില്‍ സാശ്വത ചാറ്റര്‍ജി അഭിനയിച്ച കഥാപാത്രമാണ് ബോബ് ബിശ്വാസ്. ഈ കഥാപാത്രമായാണ് അഭിഷേക് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.

നവംബര്‍ 24-ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ദിയ അന്നപൂര്‍ണ ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രാംഗദ സിംഗ്, അമര്‍ ഉപാധ്യായ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലുഡോ ആണ് അഭിഷേകിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. ദ ബിഗ് ബുള്‍ എന്ന ബയോഗ്രാഫിക്കല്‍ ക്രൈം ത്രില്ലര്‍ ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.