15 വര്‍ഷം പിന്നിട്ട് ‘ലേഡി സൂപ്പര്‍സ്റ്റാര്‍’; #15YearsofNayanism

Gambinos Ad
ript>

2003 ഡിസംബര്‍ 25ന് റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രം ‘മനസ്സിനക്കരെ’ തെന്നിന്ത്യന്‍ സിനിമക്ക് നല്‍കിയത് ഒരു ‘ലേഡി സൂപ്പര്‍സ്റ്റാറി’നെയാണ്, നയന്‍താര. ഇന്നലെ ഡിസംബര്‍ 25, 2018ന് സിനിമയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നയന്‍താര. #15YearsofNayanism എന്ന ഹാഷ് റ്റാഗ്ഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ എത്തിയിരിക്കുകയാണ്.

Gambinos Ad

നിറയെ ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞ യാത്രയാണ് നയന്‍താരയുടെ സിനിമ യാത്രയും സ്വകാര്യ ജീവിതവും. കാലം മാറിമറിഞ്ഞതോടെ ഇപ്പോള്‍ തമിഴിലെ താരമൂല്യം ഏറ്റവും ഉയര്‍ന്ന നടിയാണ് പ്രതിഭാധനയായ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താര. ഇന്ന്, സ്ത്രീകേന്ദ്രീകൃത സിനിമ ചെയ്യാന്‍ പോകുന്ന ഏതൊരു സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ആദ്യത്തെ ചോയ്‌സ് നയന്‍താര തന്നെയാണ്.

2012 വരെ കൊമേര്‍ഷ്യല്‍ സിനിമകളില്‍ മാത്രം അഭിനയിച്ചുകൊണ്ടിരുന്ന നയന്‍താര 2013 ല്‍ അറ്റ്‌ലി സംവിധാനം ചെയ്ത ആര്യ നായകനായ ‘രാജ റാണി’ എന്ന ചിത്രത്തിന് ശേഷമാണ് പെര്‍ഫോമന്‍സ് ഓറിയന്റഡായിട്ടുള്ള ചിത്രങ്ങള്‍ ചെയ്ത് തുടങ്ങിയത്.

അതിനുശേഷം തനി ഒരുവന്‍, മായ, നാനും റൗഡി താന്‍, ആറം, കൊളമാവ് കോകില, ഇമൈക്ക നൊടികള്‍ എന്നി ചിത്രങ്ങളില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയും ചെയ്തു. സിനിമ ജീവിതത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ 2018ല്‍ രണ്ട് സൂപ്പര്‍ഹിറ്റുകളാണ് നയന്‍താരയുടെ പേരിലുള്ളത്, നെല്‍സണ്‍ സംവിധാനം ചെയ്ത കൊളമാവ് കോകിലയും അജയ് ജ്ഞാനമുത്തുവിന്റെ ഇമൈക്ക നൊടികളും.

2019 ല്‍ സ്ത്രീകേന്ദ്രീകൃത സിനിമകളില്‍ ശ്രദ്ധിക്കുകയാണ് നയന്‍താര. കൊലയുതിര്‍ കാലം, ഐറാ എന്നി സിനിമകള്‍ കൂടാതെ തമിഴില്‍ അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയുന്ന വിശ്വാസം, ചിരഞ്ജീവിയുടെ സായി റാ നരസിംഹ റെഡ്ഡി, ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രം, വിജയിയെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കൂടാതെ മലയാളത്തില്‍ നിവിന്‍ പോളി നായകനാകുന്ന ലവ് ആക്ഷന്‍ ഡ്രാമയിലും ലേഡി സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്നുണ്ട്.