Wednesday, 19 August 2026
‘Honest storytelling is a powerful means of change
03:27:39 PM IST
Kerala

തൊണ്ണൂറിലധികം സീറ്റുകൾ ഉറപ്പ്, കേരളത്തിൽ എൽഡിഎഫ് തുടർഭരണം നേടും: എം. വി. ഗോവിന്ദൻ

ന്യൂസ് ഡെസ്ക് 12 April 2026, 5:35 pm
SHARE

കേരളത്തിൽ എൽഡിഎഫ് തുടർഭരണം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൊണ്ണൂറിൽ കുടുതൽ സീറ്റുകൾ നേടി ഇടതുപക്ഷം അധികാരത്തിലെത്തും. 2016, 2021 ആവർത്തിക്കുമെന്നും സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ കാഴ്ചപ്പാടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വോട്ടിങ് ശതമാനത്തിന്റെ പേരിൽ യുഡിഎഫ് ഭരണം നേടുമെന്ന പ്രചാരണം അഴിച്ചുവിടുകയാണ്. ഇതിൽ അടിസ്ഥാനമില്ല. എസ്‌ഐആർ വോട്ടിങ് ശതമാനത്തിൽ നിർണായകമായി. അസാധാരണമായി പോളിങ് വർധിച്ചെന്നന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മുൻ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടർമാരുടെ എണ്ണം കുറവായിരുന്നു. എസ്‌ഐആറിന് ശേഷം വോട്ടർമാരുടെ എണ്ണം 2.71 കോടിയായി ചുരുങ്ങി. അവരിൽ 78.27 ശതമാനം വോട്ട് രേഖപ്പെടുത്തി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷി 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. ഇതിന് കാരണം എസ്‌ഐആർ ആണെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.

s
ന്യൂസ് ഡെസ്ക്
View all posts →