Thursday, 13 August 2026
‘Honest storytelling is a powerful means of change
08:05:09 AM IST
Kerala

മാസപ്പടി കേസ്; വീണക്ക് കുരുക്കായി കൂടുതൽ തെളിവുകൾ, നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ, കണ്ടെത്തൽ പിണറായിയുടെ വീട്ടിലെ പരിശോധനയിൽ

SHARE

മാസപ്പടി കേസിൽ വീണക്ക് കുരുക്കായി കൂടുതൽ തെളിവുകൾ പുറത്ത്. നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ ആണെന്നാണ് കണ്ടെത്തൽ. വ്യാജ ഐടി സേവനത്തിന്‍റെ കരാറും ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. കര്‍ത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു. സേവനങ്ങളെക്കുറിച്ചല്ല, പണമിടപാടുകളെക്കുറിച്ചാണ് ചര്‍ച്ചയെന്നും ഇഡി വ്യക്തമാക്കുന്നു. എക്സാലോജിക്കിനെ ഒഴിവാക്കിയപ്പോള്‍ സിഎംആര്‍എല്ലിന് വൻനേട്ടമുണ്ടായി. വീണയുടെ പേരിൽ മറ്റൊരു കമ്പനിയും കൂടിയുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ലേക്കര്‍ ഇന്ത്യ കോര്‍പിൽ വീണ പാര്‍ട്ണറാണ്. കോഴിക്കോടാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായിയുടെ വീട്ടിലെ പരിശോധനയിലാണ് രേഖ കണ്ടെത്തിയത്.

s
ന്യൂസ് ഡെസ്ക്
View all posts →