ശ്വാസമടക്കി പിടിച്ചല്ലാതെ ഈ വീഡിയോ കാണാനാകില്ല; ട്രെയിന്‍ പോകുന്ന സമയത്ത് റെയില്‍പാളത്തില്‍ കുടുങ്ങിയ ആള്‍ രക്ഷപെട്ടു

റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും പാളത്തിലേക്ക് വീണ ആള്‍ രക്ഷപെട്ടു. മഹാരാഷ്ട്രയിലെ അസന്‍ഗാവോണ്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. റെയില്‍ പാളം മുറിച്ചു കടക്കുന്ന സമയത്ത് ട്രെയിന്‍ വരുകയായിരുന്നു. പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള റെയില്‍പാളമായിരുന്നതിനാല്‍ അത്ഭുതകരമായി രക്ഷപെട്ടു. എന്നാല്‍ ട്രെയിന്‍ പോയിക്കഴിഞ്ഞും ആളുകള്‍ റെയില്‍പാളം മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ ഉണ്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത കൊടുത്തിരിക്കുന്നത്.