ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം അല്ല ..? പിന്നെ എന്നാണ് യഥാർത്ഥ ഫോട്ടോഗ്രഫി ദിനം

ലോക ഫോട്ടോഗ്രാഫി ദിനമാണ് സെപ്തംബർ 19 എന്നാണ് അല്ലാവർക്കും ഇന്റർനെറ്റിൽ നിന്നും അറിയാൻ കഴിയുക. എന്നാൽ ആ ദിനമല്ല യഥാർത്ഥ ഫോട്ടോഗ്രഫി ദിനമെന്നും വഞ്ചനയിലൂടെ സ്വന്തമാക്കിയ ദിനമാണെന്ന് ലേഡി എലിസബത്ത് ഈസ്റ്റ്ലേക്ക് 1857ൽ പുറത്തിറങ്ങിയ ആദ്യ ഫോട്ടോഗ്രാഫി ചരിത്രഗ്രന്ഥം ‘ഫോട്ടോഗ്രാഫി’യിൽ പറയുന്നു.

 

‘പോയന്റ് ദെ വോ ദെലാ ഫെനിത്രേ’ എന്ന, ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് പിറന്നത്, ജോസഫ് നീസ്ഫർ നീപ്സ് എന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞന്റെ കൈകളിലൂടെയാണ്. 1827 ജൂണിലോ ജൂലൈയിലോ ആയിരുന്നു അത്. ഇത് ചൂണ്ടിക്കാട്ടി നിരവധി പേർ ഫോട്ടോ​ഗ്രാഫി ദിനത്തിനെതിരെ രം​ഗത്ത് എത്തിയിരുന്നു.

ആഗ്രയിൽ ജനിച്ച് ഇപ്പോൾ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓപി എന്നു വിളിപ്പേരുള്ള ഒരു ഫോട്ടോഗ്രാഫർ, ആഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫി ദിനം എന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാവരുമെന്നാണ് ഇവരുടെ വിമർശനം.

ചരിത്രബോധമില്ലാത്ത ഇത്തരം ആളുകൾ നടത്തുന്ന അർത്ഥശൂന്യമായ പ്രഖ്യാപനങ്ങൾ, ഫോട്ടോഗ്രാഫിക്കുവേണ്ടി ജീവിതം മുഴുവൻ പ്രവർത്തിച്ചവരോടു കാണിക്കുന്ന കൊടിയ വഞ്ചനയാണെന്നും വിമർശകർ പറയുന്നു.

ജോസഫ് നീസ്ഫർ നീപ്സിന്റെ മകൻ ഇസിദോറിന്റെ പ്രതിഷേധവും ഇക്കൂട്ടർ ഉയർത്തികാട്ടുന്നു.