ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാർത്ഥ വൈറസുകൾ: ഡോ.ബിജു

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കുംഭ മേളയും തൃശൂർ പൂരവും പോലുള്ള പൊതുപരിപാടികൾ നടത്തുന്നതിനെതിരെ സംവിധായകൻ ഡോ.ബിജു. കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിലും ഇത്തരം പരിപാടികൾക്ക് അനുവാദം നൽകുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാർത്ഥ വൈറസുകളെന്നും തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ഡോ.ബിജു പറഞ്ഞു.

ഫെയ്സ്‍ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇലക്ഷൻ മാമാങ്കം കഴിഞ്ഞു…
ഇനി….
അവിടെ കുംഭ മേള…
ഇവിടെ തൃശൂർ പൂരം….
എന്തു മനോഹരമായ നാട്….
ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവപ്രേമികളും ജീവിക്കുന്നത്….
ഇവരൊക്കെയാണ് യഥാർത്ഥ വൈറസുകൾ…
കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം …