ഹൃദയവും തലച്ചോറും മാറ്റിവെക്കുന്ന ശാസ്ത്രക്രിയ മുതല്‍ വയാഗ്ര ഗുളികവരെ കണ്ട് പിടിച്ചത് വെള്ളക്കാര്‍; നമ്മള്‍ കണ്ടുപിടിച്ചത്, ജാതി സമ്പ്രദായം, അയിത്തം തുടങ്ങി പൂര്‍വികരായ മന്ദബുദ്ധികളുടെ വെളിവില്ലാത്ത തലകളില്‍ നിന്ന് നിര്‍ഗ്ഗളിച്ച ഊളത്തരങ്ങളും: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു

Gambinos Ad
ript>

ജാതിയും അയിത്തവും ആള്‍ദൈവങ്ങളും നടമാടുന്ന സമകാലീന ലോകത്ത് അതിനെതിരേ വേറിട്ടരീതിയിലുള്ള ശബ്ദമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. വെള്ളക്കാര്‍ കണ്ടുപിടിച്ച കാര്യങ്ങളും നമ്മള്‍ കണ്ട് പിടിച്ച കാര്യങ്ങളും തമ്മിലുള്ള രസകരമായ താരതമ്യമാണ് കുറിപ്പ് ശ്രദ്ധേയമാകാന്‍ കാരണം.

Gambinos Ad

കുറിപ്പ് ഇങ്ങനെ

വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാര്‍. തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാര്‍. ന്യൂക്ലിയര്‍ ബോംബ് മുതല്‍ നാടന്‍ തോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാര്‍. വിമാനം മുതല്‍ വടിക്കാനുള്ള ഷേവിങ് ബ്ലേഡ് വരെ നിര്‍മ്മിച്ചത് അവര്‍. കപ്പല്‍ മുതല്‍ ടൂത് ബ്രെഷ് വരെ, കമ്പ്യൂട്ടര്‍ മുതല്‍ അത്യാധൂനിക മൊബൈല്‍ ഫോണ്‍ വരെ കണ്ട് പിടിച്ചത് വെള്ളക്കാര്‍. സിനിമ മുതല്‍ ടെലിവിഷന്‍ വരെ അവരുടെ കണ്ടുപിടുത്തം ഭൂഖണ്ഡനന്തര മിസൈല്‍ മുതല്‍ തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം.

ബഹിരാകാശത്ത് യാത്രചെയ്തതും ചന്ദ്രനില്‍ ഇറങ്ങിയതും അവര്‍. ഫുട്ബാളും ക്രിക്കറ്റും അവരുടേത്. ഫെയ്സ്ബുക്കും വാട്‌സാപ്പും
അവരുണ്ടാക്കിയത്. എല്ലാം അവരുടേത്. ഹൃദയവും തലച്ചോറും മാറ്റിവെക്കുന്ന ശാസ്ത്രക്രിയ മുതല്‍ വയാഗ്ര ഗുളികവരെ കണ്ട് പിടിച്ചത് വെള്ളക്കാര്‍.

മനുഷ്യജീവിതത്തെ പൂര്‍ണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാര്‍. മാര്‍ക്‌സിസം മുതല്‍ ഫാഷിസം വരെ അവരുടെ സംഭാവനകളാണ്.
നാഴികക്ക് നാല്പത് വട്ടം വലിയ വായില്‍ ഉരുവിടുന്ന ജനാധിപത്യമെന്ന ആശയംപോലും അവരുടേത്.

നമ്മള്‍ കണ്ടുപിടിച്ചത്, ജാതി സമ്പ്രദായം, അയിത്തം, സതി, സംബന്ധം, ജ്യോത്സ്യം, ആള്‍ദൈവങ്ങള്‍, മന്ത്രവാദം, കൂടോത്രം, ശക്തിയേറിയ മന്ത്രങ്ങള്‍ എന്ന പേരില്‍ ഒരുപയോഗവുമില്ലാത്ത കുറേ ശബ്ദങ്ങള്‍.

ഏതോ കാടുകളിലും ഗുഹകളിലും താടിയും മുടിയും നീട്ടി കിഴങ്ങ് മാന്തി നടന്നിരുന്ന പൂര്‍വ്വികരായ മന്ദബുദ്ധികളുടെ വെളിവില്ലാത്ത തലകളില്‍ നിന്ന് നിര്‍ഗ്ഗളിച്ച ഊളത്തരങ്ങള്‍ നമുക്ക് മഹത്തായ സംസ്‌കാരം. അതില്‍ കൊള്ളാവുന്നവരുടെ ഭാവനകളില്‍ വിരിഞ്ഞ വിചിത്രമായ കഥകള്‍ സത്യവും ചരിത്ര സംഭവങ്ങളുമാണെന്ന് കരുതുന്ന വിഡ്ഢികള്‍.

അലക്സാണ്ടര്‍ മുതല്‍ ഈ രാജ്യത്തേക്ക് പടനയിച്ച തുര്‍ക്കികളും മംഗോളിയരും അറബികളും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിടീഷ്‌കാരും മറ്റുമാണ് ഈ നാട്ടുകാരെ ഇത്രയെങ്കിലും മനുഷ്യരാക്കിയത്. നമ്മുടെ സംസ്‌കാരമെന്നത് വ്യാജവും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും സര്‍വ്വോപരി മനുഷ്യത്വ വിരുദ്ധവുമായ ആചരണ പദ്ധതികളാണ്. നുണകളും കെട്ടുകഥകളുമാണ് അതിന്റെ ആത്മാവ്. പമ്പരവിഡ്ഢികളായ ആള്‍ക്കൂട്ടങ്ങളുടെ രോഗബാധിത മനസ്സുകളിലാണ് അത് ജീവിക്കുന്നത്.

ഈ രോഗബാധിത മനസുകള്‍ക്ക് മേല്‍ നവോത്ഥാന ശ്രമങ്ങള്‍ക്ക് ഒരു പരിധി വരെയെ അടുക്കാന്‍ കഴിയൂ. വിശകലന ശേഷിയുള്ള നമ്മളോരോരുത്തരുടെയും മസ്തിഷ്‌കങ്ങളില്‍ തിരിച്ചറിവിന്റെ സ്ഫുലിംഗങ്ങള്‍ ചിതറി വീഴാത്തിടത്തോളം ഒന്നും സംഭവിക്കില്ല.