“മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കാൻ 36 ലക്ഷം രൂപ! ഇത് ധൂർത്ത് ആണ്”

 

മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ 2019 ഡിസംബറിനും മാർച്ചിനുമിടയിലുള്ള നാല് മാസക്കാലം പൊതുഖജനാവിൽ നിന്നും 36 ലക്ഷം രൂപ ചെലവിട്ടതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഇത്രയധികം പണം ചെലവിട്ടത് ധൂർത്താണെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. ഫെയ്സ്‌ബുക്കിലും യൂട്യുബിലും പോസ്റ്റ് ഇടുന്നതിന് എന്തിനാണ് ഇത്രയും പണം ചെലവാക്കുന്നത് എന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

PSC വഴി ജോലി കിട്ടിയ ആളുകൾ PRD യിൽ ഉള്ളപ്പോഴാണ് 4 മാസത്തെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കാൻ വേണ്ടി മാത്രം സി-ഡിറ്റ് വഴി 36 ലക്ഷം രൂപ* ചെലവാക്കിയത് !!!

ഒന്നും രണ്ടുമല്ല, 36 ലക്ഷം രൂപ !!!

ഫേസ്‌ബുക്കിലും യൂട്യുബിലും പോസ്റ്റ് ഇടുന്നതിന് എന്തിനാണ് ഇത്രയും പണം ചെലവാക്കുന്നത്? പിൻവാതിൽ വഴി ഇഷ്ടക്കാരെ നിയമിച്ച് നിയമവിരുദ്ധമായി പണം ചെലവാക്കുന്ന പരിപാടി എല്ലാ സർക്കാരിനും ഉണ്ട്. നിർത്തണം അത്.

മുഖ്യമന്ത്രിക്ക് ശക്തമായ സോഷ്യൽ മീഡിയ പ്രസൻസ് ഉണ്ടാകണം. 4 മാസത്തേക്ക് 36 ലക്ഷം രൂപയ്ക്ക് CDIT ചെയ്ത ഈ ജോലി 5 ലക്ഷം രൂപയ്ക്ക് ചെയ്യാൻ ഈ നാട്ടിൽ ഇഷ്ടംപോലെ ഏജൻസികൾ ഉണ്ടാകും. ഡോ.തോമസ് ഐസക്കിനെ പോലുള്ളവർ ഒരു രൂപ ചെലവില്ലാതെ സ്വന്തം അക്കൗണ്ട് നോക്കുന്നില്ലേ? PRD യിലെ രണ്ട് ഇൻഫോർമേഷൻ ഓഫീസർമാർ ചെയ്താൽ തീരാത്ത എന്ത് പണിയാണ് CM ന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ ഉള്ളത്??

വാർത്ത ശരിയെങ്കിൽ ഇത് ധൂർത്ത് ആണ്. മുഖ്യമന്ത്രി ഇത് നിർത്തണം. ഈ ജോലി PRD യെ ഏൽപ്പിക്കണം.

* ഇന്ത്യൻ എക്‌സ്പ്രസിന്റെ വാർത്ത ആധാരം. വാർത്ത കമന്റിൽ.

PSC വഴി ജോലി കിട്ടിയ ആളുകൾ PRD യിൽ ഉള്ളപ്പോഴാണ് 4 മാസത്തെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കാൻ വേണ്ടി മാത്രം…

Posted by Harish Vasudevan Sreedevi on Wednesday, July 1, 2020