പുതിയ നോവൽ: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങൾ; കെ.എം ഷാജിയെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിൻ

കെ.എം ഷാജി എംഎല്‍എയെ പരോക്ഷമായി പരിഹസിച്ചു കൊണ്ട് എഴുത്തുകാരൻ ബെന്യാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലപാഠങ്ങൾ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.

ഇന്നലെ കെ.എം.ഷാജി യുടെ കണ്ണൂരിലെ വീട്ടില്‍നിന്നും വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എംഎൽഎയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേസമയം വിജിലൻസ് റെയ്ഡ് നടത്തി. ഈ പശ്ചാത്തലത്തിലാണ് ബെന്യാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം കെ.എം. ഷാജി രംഗത്തെത്തിയിരുന്നു. ശാരദക്കുട്ടി, ബെന്യാമിന്‍, കെ.ആര്‍. മീര തുടങ്ങിയവരെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമര്‍ശനം.

ആടുജീവിതം എഴുതിയ ബന്യാമിന്‍ ഇപ്പോള്‍ ജീവിച്ചു തീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. ചോരവാര്‍ന്ന കത്തിയുമായി നടക്കുന്ന കാപാലികര്‍ക്ക് ഓശാന പാടുന്നവരെ ആരാണ് സാംസ്‌കാരിക നായകര്‍ എന്നു വിളിക്കുന്നത് എന്നായിരുന്നു ബെന്യാമിനെതിരായ ഷാജിയുടെ വിമർശനം.

ബെന്യാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

Read more

പുതിയ നോവൽ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാർട്ടറ്റാക്ക് – അഭിനയ രീതികൾ.
9. ഒന്ന് പോടാ ###
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.