വിഭജനത്തിൻറെ ഉത്തരവാദികൾ കോൺഗ്രസ്; അഖണ്ഡതയെ കുറിച്ചും രാജ്യ സുരക്ഷിതത്വ കുറിച്ചും അവർക്ക് ധാരണ പോലുമില്ലാതായെന്ന് എം ടി രമേശ്

ഓഗസ്‌റ്റ് 14 ഇനിമുതൽ വിഭജന ഭീതിയുടെ ഓ‌ർമ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കോൺ​ഗ്രസിനെയും മുസ്ലീം ലീ​ഗിനെയും പഴിച്ച് ബി.ജെ.പി നേതാവ് എം.ടി. രമേശ്.  വിഭജനത്തിന്റെ ഉത്തരവാദികളും കോൺഗ്രസായിരുന്നു, കോൺഗ്രസിലെ ദേശീയവാദികൾ വിഭജനത്തെ എതിർത്തിരുന്നു, പക്ഷെ മറുപക്ഷത്തിനായിരുന്നു ആധിപത്യമെന്നും എം.ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു. രാജ്യം തിരസ്കരിച്ച മുസ്ലീം ലീഗിനെ കേരളത്തിലെ ഇരു മുന്നണികളും ചുമന്ന് നടക്കുന്നു. കോൺഗ്രസ് ദേശീയത പൂർണമായും കൈവിട്ടിരിക്കുന്നു. അഖണ്ഡതയെ കുറിച്ചും രാജ്യ സുരക്ഷിതത്വ കുറിച്ചും കോൺഗ്രസിന് ധാരണ പോലുമില്ലാതായെന്നും എം.ടി രമേശ് കുറ്റപ്പെടുത്തുന്നു.

സ്വാതന്ത്ര്യത്തിന്റെ നേരവകാശികൾ എന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ വിഭജനത്തിന്റെ ഉത്തരവാദികളും കോൺഗ്രസായിരുന്നു. മുസ്ലിം രാഷ്ട്രം, മുസ്ലിം ഭരണഘടന എന്നീ ആശയങ്ങൾ ഒളിച്ചു കടത്തിയ സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കൾ പേരു പോലും മാറ്റാതെ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. രാജ്യം തിരസ്കരിച്ച മുസ്ലീം ലീഗിനെ കേരളത്തിലെ ഇരു മുന്നണികളും ചുമന്ന് നടക്കുന്നു. കോൺഗ്രസ് ദേശീയത പൂർണമായും കൈവിട്ടിരിക്കുന്നു. അഖണ്ഡതയെ കുറിച്ചും രാജ്യ സുരക്ഷയെ കുറിച്ചും കോൺഗ്രസിന് ധാരണ പോലുമില്ലാതായതായും രമേശ് ആരോപിച്ചു.

നമ്മുടെ രാജ്യം ഒരിക്കലും മറക്കാൻ പാടില്ലാത്ത വിഭജനത്തിന്റെ കറുത്ത നാളുകൾ കൂടി സ്വാതന്ത്ര്യത്തിനൊപ്പം നാം സ്മരിക്കേണ്ടതുണ്ട്. രാജ്യം വെട്ടിമുറിയ്ക്കാൻ കാരണമായ പ്രത്യയശാസ്ത്രവും അതിന്റെ വക്താക്കളും ഇപ്പോഴും നമുക്കിടയിൽ സജീവമാണ്. കോൺഗ്രസിലെ ദേശീയവാദികൾ വിഭജനത്തെ എതിർത്തിരുന്നു. പക്ഷെ മറുപക്ഷത്തിനായിരുന്നു ആധിപത്യം. അവർ ജയിച്ചു. അവരുടെ പിൻഗാമികൾ ഇന്നും കോൺഗ്രസിൽ തുടരുന്നു, അവർ ഓർക്കണം വിഭജനത്തിന്റെ ദു:ഖ കഥ. ഇന്ത്യാ വിഭജനസമയത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചത് സ്ത്രീകളായിരുന്നു. 33,000 ഓളം വരുന്ന ഹൈന്ദവ, സിഖ് മതസ്ഥരായ സ്ത്രീകളെ പാകിസ്ഥാൻ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി. 1949 ഓടെ,12,000 ഓളം വനിതകളെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടു വന്ന് പുനരധിവസിപ്പിച്ചു. വിഭജനത്തിന്റെ വക്താക്കൾ നമുക്കിടയിൽ ഇപ്പോഴും സജീവമാണെന്നും രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

എം.ടി. രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിഭജനത്തിൻ്റെ വക്താക്കളെ മറക്കരുത്
ചരിത്രം വിസ്മരിക്കുന്ന തലമുറ ചരിത്രം ആവർത്തിയ്ക്കാൻ കാരണമാകും. നമ്മുടെ രാജ്യം ഒരിക്കലും മറക്കാൻ പാടില്ലാത്ത വിഭജനത്തിന്റെ കറുത്ത നാളുകൾ കൂടി സ്വാതന്ത്ര്യത്തിനൊപ്പം നാം സ്മരിക്കേണ്ടതുണ്ട്. രാജ്യം വെട്ടിമുറിയ്ക്കാൻ കാരണമായ പ്രത്യയശാസ്ത്രവും അതിൻ്റെ വക്താക്കളും ഇപ്പോഴും നമുക്കിടയിൽ സജീവമാണ്. വിഭജനത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ മനസിലാകും എങ്ങിനെയായിരുന്ന ദ്വിരാഷ്ട്രവാദം ഉടലെടുത്തത് എന്ന്. മുസ്ലിം രാഷ്ട്രം, മുസ്ലിം ഭരണഘടന എന്നീ ആശയങ്ങൾ ഒളിച്ചു കടത്തിയ സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കൾ പേരു പോലും മാറ്റാതെ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്.

രാജ്യം തിരസ്കരിച്ച മുസ്ലീം ലീഗിനെ കേരളത്തിലെ ഇരു മുന്നണികളും ചുമന്ന് നടക്കുന്നു. കോൺഗ്രസ് ദേശീയത പൂർണമായും കൈവിട്ടിരിക്കുന്നു. അഖണ്ഡതയെ കുറിച്ചും രാജ്യ സുരക്ഷിതത്വ കുറിച്ചും കോൺഗ്രസിന് ധാരണ പോലുമില്ലാതായി. സ്വാതന്ത്ര്യത്തിന്റെ നേരവകാശികൾ എന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോൾ വിഭജനത്തിന്റെ ഉത്തരവാദികളും കോൺഗ്രസായിരുന്നു, കോൺഗ്രസിലെ ദേശീയവാദികൾ വിഭജനത്തെ എതിർത്തിരുന്നു, പക്ഷെ മറുപക്ഷത്തിനായിരുന്നു ആധിപത്യം. അവർ ജയിച്ചു. അവരുടെ പിൻഗാമികൾ ഇന്നും കോൺഗ്രസിൽ തുടരുന്നു അവർ ഓർക്കണം വിഭജനത്തിന്റെ ദു:ഖ കഥ.

പതിനാല് ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾ സിന്ധ് പ്രവിശ്യയിൽ വിഭജനകാലത്ത് ജീവിച്ചിരുന്നു. എന്നാൽ വിഭജനത്തെത്തുടർന്നുണ്ടാകാവുന്ന അനിശ്ചിതത്വം മുൻകൂട്ടിക്കണ്ട് പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷത്തിനടുത്ത് വരുന്ന ഹിന്ദുക്കൾ സിന്ധ് വിട്ട് ഇന്ത്യയിലേക്ക് വന്നു സിന്ധ് പ്രവിശ്യ മുഴുവനായി പാകിസ്ഥാന്റെ ഭാഗമായപ്പോൾ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച സിന്ധ് വംശജരായ ഹിന്ദുക്കൾ ഭവനരഹിതരായി മാറി. സിന്ധിൽ ഇപ്പോഴും ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്, പാകിസ്ഥാന്റെ 1998 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ എണ്ണം ഇരുപതുലക്ഷത്തോളം വരുമെന്നു പറയുന്നു. ഇന്ത്യാ വിഭജനസമയത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചത് സ്ത്രീകളായിരുന്നു. 33,000 ഓളം വരുന്ന ഹൈന്ദവ, സിഖ് മതസ്ഥരായ സ്ത്രീകളെ പാകിസ്ഥാൻ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി. 1949 ഓടെ, 12,000 ഓളം വനിതകളെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടു വന്ന് പുനരധിവസിപ്പിച്ചു.

കൊള്ളയും കലാപങ്ങളും പടർന്നു പിടിച്ചു. ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു, അത്രത്തോളം തന്നെ ആളുകൾ ആലംബഹീനരായി. കിടപ്പാടവും, അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു രണ്ടരക്കോടിയോളം ജനങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ട അതിർത്തി കടന്ന് മാതൃരാജ്യത്തേക്ക് പലായനം ചെയ്തു എന്ന് കണക്കുകൾ പറയുന്നു.1941 ലും 1951 ലും നടന്ന കാനേഷുമാരി അനുസരിച്ചുള്ള കണക്കാണിത്. ഇന്ത്യയിലേക്കുള്ള അഭയാർത്ഥികൾ ഏറെയും വന്നു ചേർന്നത്ദല്‍ഹിയിലാണ്. ഡൽഹിയുടെ ജനസംഖ്യ കുതിച്ചുയർന്നു. 1947 ൽ കേവലം പത്തുലക്ഷം മാത്രമുണ്ടായിരുന്ന ഡൽഹിയിലെ ജനസംഖ്യ, 1947-1951 കാലഘട്ടത്തിൽ ഇരുപതുലക്ഷത്തിലേക്കെത്തിച്ചേർന്നു . ഡൽഹിയുടെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അഭയാർത്ഥികൾ വീടുവെച്ചു താമസിക്കാൻ തുടങ്ങി. സൈനീക താവളങ്ങളിലും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും എന്നു വേണ്ട തലചായ്ക്കാൻ ഒരിടം എന്നതായിരുന്നു അവർക്ക് പ്രധാനം.

ഇന്ത്യാ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല. കലാപങ്ങളും, യുദ്ധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അതിർത്തി പ്രദേശങ്ങൾ. ജമ്മൂ-കാശ്മീർ പ്രദേശമായിരുന്നു ഏറ്റവും കൂടുതൽ പ്രശ്നസങ്കീർണ്ണമായിരുന്നത്. മൂന്നു യുദ്ധങ്ങളാണ് ജമ്മു കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായത്. കാശ്മീര്‍ എന്ന നാട്ടു രാജ്യത്തിന് വേണ്ടിയും അതിന്റെ നിയന്ത്രണത്തിനായി ഈ രണ്ടു രാജ്യങ്ങള്‍ തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ആദ്യത്തെ യുദ്ധം. ഈ ചരിത്രം നാം മറക്കരുത്, അവർ വിഭജനത്തിന്റെ വക്താക്കൾ നമുക്കിടയിൽ ഇപ്പോഴും സജീവമാണ്.