ചുള്ളിക്കാടും സഹോദരനും പിണക്കം മറന്നപ്പോള്‍ ജ്യേഷ്ഠനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് വൈദികന്റെ കുറിപ്പ്

കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും സഹോദരനുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്ക് വിരാമമായി. പിണക്കമെല്ലാം മറന്ന് ചുള്ളിക്കാട് സഹോദരനെ പോയി കണ്ടിരുന്നു. ആദ്യം ഇത് തന്നിലുണ്ടാക്കിയ വേദന പങ്കുവെയ്ക്കുകയാണ് മെര്‍സിഡേറിയന്‍ വൈദികനായ മാര്‍ട്ടിന്‍ ആന്റണി. തന്റെ സഹോദരന്റെ അകാലത്തിലുണ്ടായ മരണത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.