'ഞാൻ എന്നെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യുന്നില്ല...തുന്നൽ‍‍‍ ടീച്ചർ എന്താ ടീച്ചറല്ലേ?'; കെ.കെ ശൈലജയുടെ പ്രതികരണം അനുകരിച്ച് കൊച്ചുമിടുക്കി

ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ ആരോപണത്തിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നടത്തിയ പ്രതികരണം അനുകരിച്ച കൊച്ചു മിടുക്കിയുടെ വീഡിയോ വൈറല്‍ ആവുന്നു. മീഡിയവണ്‍ ചർച്ചയിൽ മന്ത്രി കെ.കെ ശൈലജ നല്‍കിയ പ്രതികരണമാണ് ടിക്ടോക് വീഡിയോയിലൂടെ ആവർത്തന എന്ന കുട്ടി അനുകരിക്കുന്നത്. തനിക്കെതിരായ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പരിഹാസങ്ങള്‍ക്ക് എതിരെയായിരുന്നു കെ.കെ ശൈലജ ചർച്ചയിൽ പ്രതികരിച്ചത്.

മുമ്പ് നിയമസഭയിൽ ശൈലജ ടീച്ചർ നടത്തിയ പ്രസംഗവും ആവര്‍ത്തന ടിക്ടോക്കില്‍ അനുകരിച്ച് ശ്രദ്ധ നേടിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട മന്ത്രി കെ.കെ ശൈലജ തന്നെ കുട്ടിതാരത്തെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.

https://www.facebook.com/varietymedia.in/videos/2603179303277919/