“കേരളം വളരെ മികച്ച രീതിയിലാണ് കോവിഡിനെതിരെ പൊരുതുന്നത്, ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല”: ഐ.സി.എം.ആർ വൈറോളജി ഗവേഷണകേന്ദ്രം മുൻ മേധാവി 

 

വളരെ മികച്ച രീതിയിലാണ് കേരളം കോവിഡ് 19-നെതിരെ പൊരുതുന്നത് അതിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല എന്ന് ഐ.സി.എം.ആർ വൈറോളജി ഗവേഷണകേന്ദ്രം മുൻ മേധാവി ഡോ ജേക്കബ് ജോൺ. രോഗികളുടെ എണ്ണം കൂടുന്നതിൽ കേരളം പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. സോഷ്യൽ വാക്സിനാണ് (മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക – ഇവയുൾപ്പെടുന്നതാണ് സോഷ്യൽ വാക്സിൻ) ഇതിനുള്ള പ്രതിവിധി എന്നും ഡോ ജേക്കബ് ജോൺ പറഞ്ഞു. ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡോ ജേക്കബ് ജോണിന്റെ വാക്കുകൾ കുറിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“കേരളത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. വളരെ മികച്ച രീതിയിലാണ് കേരളം കോവിഡ് 19-നെതിരെ പൊരുതുന്നത്. കേരളത്തിന്റെ വിജയം കൃത്യമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് ഏതെങ്കിലും വിദേശ മാദ്ധ്യമം നൽന്ന സാക്ഷ്യപത്രത്തിന്റെ പിൻബലത്തിലുള്ളതല്ല. അതുകൊണ്ടു തന്നെ ഒരു ദിവസം പൊടുന്നനെ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നതുകൊണ്ട് കേരളം കൈവരിച്ച നേട്ടം ഇല്ലാതെയാവുന്നില്ല.

രോഗികളുടെ എണ്ണം കൂടുന്നതിൽ കേരളം പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. സോഷ്യൽ വാക്സിനാണ് (മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക – ഇവയുൾപ്പെടുന്നതാണ് സോഷ്യൽ വാക്സിൻ) ഇതിനുള്ള പ്രതിവിധി.

സാമൂഹ്യ സമ്പർക്കം ഇല്ലാതാക്കുകയല്ല സുരക്ഷിതമാക്കുകയാണ് വേണ്ടത്. പ്രായമുള്ളവരെ നിർബന്ധമായും വീട്ടിലിരുത്തണം. പ്യൂപ്പകൾ കൊക്കൂണിൽ സുരക്ഷിതരായിരിക്കുന്നതു പോലെ ഇവരെ കാത്തുസംരക്ഷിച്ചു കൊണ്ട് കേരളം ഇപ്പോഴുള്ള അഭിമാനകരമായ നേട്ടം നിലനിർത്തണം..“

ഡോ ജേക്കബ് ജോൺ ഐ.സി.എം.ആർ വൈറോളജി ഗവേഷണകേന്ദ്രം മുൻ മേധാവി. . ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ വൈറോളജി വിഭാഗം മുൻ മേധാവി

“കേരളത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. വളരെ മികച്ച രീതിയിലാണ് കേരളം കോവിഡ് 19-നെതിരെ പൊരുതുന്നത്. കേരളത്തിന്റെ…

Posted by Ekbal Bappukunju on Thursday, July 23, 2020