ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം: ജസ്ല മാടശേരി

തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ ജാനകിയുടെയും നവീന്റെയും ഡാന്‍സിന്റെ വീഡിയോ ആഘോഷിക്കുന്ന ഒരു വിഭാഗത്തിന്റേത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനവുമായി ജസ്ല മാടശേരി. 2017ലെ തന്റെ ഫ്‌ളാഷ് മോബിനെതിരെ രംഗത്തെത്തിയവര്‍ ഇന്ന് ഈ ഡാന്‍സ് ആഘോഷിക്കുകയാണെന്നും ഇരട്ടത്താപ്പ് കാണണമെങ്കില്‍ ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണമെന്നും ജസ്ല മാടശേരി പറഞ്ഞു.

ജസ്ല മാടശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

പണ്ടു് ഞാനും ഒന്നു ഡാൻസു് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ. ആ വ്യത്യാസമേ ഉള്ളു.

അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു.

മതവിശ്വാസികൾക്ക് യുക്തിയും നീതിബോധവും വകതിരിവും ഒക്കെ ഉണ്ടു്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും.

ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.