വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ കെ.സുരേന്ദ്രന് നാണമുണ്ടോ?: ഹരീഷ് വാസുദേവൻ

വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് നാണമില്ലേ എന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ 6 മാസം ഇവിടെ പ്രവർത്തിച്ചു. ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ കൊടുക്കാൻ ഈ രാഷ്ട്രീയക്കാരിൽ ഒരുത്തരേയും ആ വഴി കണ്ടില്ല എന്ന് ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അദാനിയുമായി യു.ഡി.എഫ് സർക്കാരുണ്ടാക്കിയ വിഴിഞ്ഞം കരാർ വ്യവസ്ഥകൾ പരിശോധിച്ച സി.എ.ജി, കരാറിൽ വമ്പിച്ച ക്രമക്കേടുകൾ കണ്ടെത്തി ഇടതുസർക്കാരിന് റിപ്പോർട്ട് കൊടുത്തിരുന്നു. ഇതിനേത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ധത്തെ തുടർന്ന് 2017 ജൂലൈ 18 ന് ഇടതുസർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പദ്ധതിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചവരിൽ ഭൂരിഭാഗം പേരും കമ്മീഷന് മുമ്പിൽ തെളിവു നൽകാൻ എത്തിയില്ല. ഒടുവിൽ ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫ് സർക്കാരിനും ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വിഴിഞ്ഞം കരാറിൽ അഴിമതി ആരോപിക്കാൻ കെ.സുരേന്ദ്രന് നാണമുണ്ടോ? ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ 6 മാസം ഇവിടെ പ്രവർത്തിച്ചു. ഒരു കഷ്ണം കടലാസോ തെളിവോ മൊഴിയോ കൊടുക്കാൻ ഈ രാഷ്ട്രീയക്കാരിൽ ഒരുത്തരേയും ആ വഴി കണ്ടില്ല. ജോസഫ് വിജയനും ജോസഫ് സി മാത്യുവും ഞാനും ആം ആദ്മി പാർട്ടി പ്രവർത്തകരും മാത്രമാണ് തെളിവ് സഹിതം പൊതുജനതാല്പര്യത്തിനു വേണ്ടി അദാനിക്ക് എതിരെ വാദിച്ചത്.

CBI അന്വേഷണം നടത്തേണ്ട വിഷയമാണ്. കെ.സുരേന്ദ്രൻ നരേന്ദ്രമോദിയോട് പറയുമോ? കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി അനുമതി ലംഘിചിട്ടുണ്ട്. റദ്ദാക്കുമോ? റദ്ദാക്കാൻ BJP ആവശ്യപ്പെടുമോ?

എന്നിട്ടിപ്പൊ ഉളുപ്പില്ലാതെ TV യിൽ വന്നിരുന്നു വിഴിഞ്ഞം കരാറിലെ അഴിമതി പറയുന്നു.

ഇരട്ടത്താപ്പിനൊക്കെ ഒരു പരിധി ഇല്ലേ സുരേന്ദ്രാ??

https://www.facebook.com/harish.vasudevan.18/posts/10158719702077640