ഇതാണോ "സ്ത്രീ സമത്വം, മാധ്യമ സ്വാതന്ത്ര്യം"; നിഷ പുരുഷോത്തമന് എതിരെ വീണ്ടും സൈബർ ആക്രമണം

കുളത്തുപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി വിവാദമായിരുന്നു. പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് എൻ.ജി.ഒ അസോസിയേഷനോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ അസോസിയേഷൻ എന്ന കോൺഗ്രസ് അനുകൂല സംഘടനയുടെ അംഗമാണ്, സജീവപ്രവർത്തകനാണ്. കോൺഗ്രസുകാരെല്ലാം ഇങ്ങനെ പീഡിപ്പിക്കാൻ ഇറങ്ങിയാൽ നാട്ടിലെ പെണ്ണുങ്ങൾക്ക് ജീവിക്കാൻ പറ്റുമോ ? എന്ന ചോദ്യത്തിനുള്ള ചെന്നിത്തലയുടെ വിവാദ മറുപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. “അതെന്താ ഡിവൈഎഫ്ഐക്കാരന് മാത്രമെ പീഡിപ്പിക്കാവൂ എന്ന് വല്ലതും എഴുതി വെച്ചിട്ടുണ്ടോ?” എന്ന് രമേശ് ചെന്നിത്തല തിരിച്ച് ചോദിക്കുകയായിരുന്നു.

അതേസമയം മാധ്യമ പ്രവർത്തകന്റെ ചോദ്യവും രമേശ് ചെന്നിത്തലയുടെ മറുപടിയും മാധ്യമ പ്രവർത്തകയായ നിഷ പുരുഷോത്തമൻ തന്റെ ഫെയ്സ്ബുക്കിൽ പങ്കു വെച്ചു. എന്നാൽ ഇതിനെതിരെ ഇപ്പോൾ വ്യാപകമായ സൈബർ ആക്രമണമാണ് നിഷ പുരുഷോത്തമൻ നേരിടുന്നത്.

https://www.facebook.com/nishapurushoth2/posts/2377441809218387

പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജിൽ തനിക്കെതിരെ വന്ന അപകീർത്തികരമായ പോസ്റ്റ് നിഷ തന്നെ തന്റെ പേജിലൂടെ പങ്കു വെച്ചു. “സ്ത്രീ സമത്വം, മാധ്യമ സ്വാതന്ത്ര്യം” തലക്കെട്ടിലാണ് നിഷ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/nishapurushoth2/posts/2377616282534273

https://www.facebook.com/poralishaaji/posts/2786637548260233