കേരളാ പി.എസ്.സി കാണിക്കുന്ന തോന്നിയവാസത്തെപ്പറ്റി ഇടതുപക്ഷത്തെ ആർക്കും ഒന്നും പറയാനില്ലേ?: ഹരീഷ് വാസുദേവൻ

സർക്കാർ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടും പി.എസ്.സി അവ പൂഴ്ത്തിവെയ്ക്കുകയാണ് എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിലക്കാനും ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചു കൊണ്ട് കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് പി.എസ് സി വിജിലൻസിനെയും ചുമതലപ്പെടുത്തിയിരുന്നു. കാസർഗോഡ് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് തസ്തികയുടെ 38 ഒഴിവുകൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാറ്റി വെച്ചിരിക്കുകയാണ് എന്നാണ് പി.എസ്.സി പറയുന്ന ന്യായം.

അതേസമയം അഭിപ്രായം പറയുന്നതിന് ഉദ്യോഗാർത്ഥികൾക്ക് എതിരെ നടപടി എടുക്കുന്ന പി.എസ് സിയുടെ തോന്നിയവാസത്തെപ്പറ്റി ഇടതുപക്ഷത്തെ ആർക്കും ഒന്നും പറയാനില്ലേ എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഹരീഷ് വാസുദേവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

PSC യുടെ നിലപാടില്‍ പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് !
ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയാല്‍ ശിക്ഷയോ? ഏത് നിയമത്തില്‍
കേരളാ PSC കാണിക്കുന്ന തോന്നിയവാസത്തെപ്പറ്റി ഇടതുപക്ഷത്തെ ആര്‍ക്കും ഒന്നും പറയാനില്ലേ? അഭിപ്രായം പറയുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് എതിരെ നടപടിയോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? PSC എന്താണെന്നാണ് ഇവരുടെ വിചാരം? സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഭരണഘടനയും ചട്ടവും അനുശാസിക്കുന്നുണ്ട്. അപ്പോഴാണോ ജോലിക്ക് കാത്തിരിക്കുന്നവര്‍ക്ക് എതിരെ നടപടി
നരേന്ദ്രമോഡി പോലും ഇതുവരെ കാണിക്കാത്ത അസഹിഷ്ണുത ആണല്ലോ PSC ക്ക്. DYFI യും AIYF ഉം ഒക്കെ പ്രതിപക്ഷത്ത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ കേരളം കത്തിയേനെ. ഇത് കണ്ടിട്ട് മിണ്ടാതിരിക്കാന്‍ വിധിക്കപ്പെട്ട യുവനേതാക്കളേ, നിങ്ങള്‍ക്ക് പോയി തൂങ്ങിചത്തൂടെ??
പിണറായി വിജയന്‍ ഭരിക്കുന്നു എന്നതുകൊണ്ട് ഭരണഘടനാ സ്ഥാപനമാന PSC കാണിക്കുന്ന തോന്ന്യവാസം മുഴുവന്‍ സഹിച്ചോളാം എന്നു LDF കാര്‍ ഏറ്റിട്ടുണ്ടോ? നാളെ ഒരു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കാണേണ്ടത് നിങ്ങളാണ് എന്ന തോന്നലുണ്ടെങ്കില്‍ ഇമ്മാതിരി അസംബന്ധവും അധികാര ദുര്‍വിനിയോഗവും മൗനമായി നിങ്ങള്‍ സമ്മതിക്കുമോ?
കോടതിയില്‍ നിന്ന് തട്ട് കിട്ടിയിട്ടേ PSC നിലപാട് തിരുത്തൂ എന്നാണെങ്കില്‍ കൂടുതല്‍ ചീഞ്ഞളിയാനാണ് യോഗം. ബെസ്റ്റ് വിഷസ്.

Read more

https://www.facebook.com/harish.vasudevan.18/posts/10158732759917640