സർവകലാശാലയ്‌ക്ക് എതിരെ പി.എച്ച്.ഡി തീസിസ് കത്തിച്ച് ഉദ്യോഗാർത്ഥിയുടെ പ്രതിഷേധം

മലയാളം സർവകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയിൽ പോലും ഉൾപ്പെടുത്താത്ത സർവകലാശാലയ്‌ക്കെതിരെ പിഎച്ച്ഡി തീസിസ് കത്തിച്ച് ഉദ്യോഗാർത്ഥിയുടെ പ്രതിഷേധം. എംഫിൽ, നെറ്റ്, പിഎച്ച്ഡി ക്കാരനായ അജി കെ.എം ആണ് അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസ് കത്തിച്ച് പ്രതിഷേധിച്ചത്. ഗവേഷകനായ വിഷ്ണു രാജ് തുവയൂർ തന്റെ ഫെയ്സ്ബുക്കിൽ പ്രതിഷേധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന അഴിമതികൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് തന്റെ ഏഴ് വർഷത്തെ അദ്ധ്വാനമാണ് കത്തിക്കുന്നതെന്ന് അജി പറഞ്ഞു.

വിഷ്ണു രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

Read more

മലയാളം സർവകലാശാല സ്ഥിരാധ്യാപക നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിയിൽപ്പോലും ഉൾപ്പെടുത്താത്ത സർവകലാശാലയ്ക്കെതിരേ M.Phil, NET, Ph.D ക്കാരനായ അജി കെ.എം. അദ്ദേഹത്തിൻ്റെ PhD തീസിസ് കത്തിച്ച് പ്രതിഷേധിക്കുന്നു. ഒരു ബക്കറ്റ് വെള്ളമൊഴിച്ചാൽ കെടുന്നതല്ല അജി കൊളുത്തിയ ഈ തീയെന്ന് മനസ്സിലാക്കണം.
ദീർഘകാലമായി അടുപ്പമുള്ളയാളാണ് അജിച്ചേട്ടൻ. എല്ലാവിധ അർഹതയുണ്ടായിട്ടും രാഷ്ട്രീയ, പക്ഷപാത നിയമനങ്ങളാൽ ജോലി ലഭിക്കാതെ പോയൊരാൾ. എത്രയോ വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന് കാലടി സർവകലാശാല മലയാളവിഭാഗത്തിൽനിന്ന് PhD ലഭിച്ചതാണ്. ഇക്കാലമത്രയും എടുത്താൽ പൊങ്ങാത്തത്ര സർട്ടിഫിക്കറ്റുകളും യോഗ്യതയും തീസീസുമായി ഇൻ്റർവ്യൂവിന് കയറിയിറങ്ങി. നിഷ്കരുണം തള്ളിക്കളയപ്പെട്ടു, പരിഹസിക്കപ്പെട്ടു.
ഒടുവിൽ അയാൾ ദീർഘകാലത്തെ അക്കാദമിക് അധ്വാനം ഒന്നാകെ കത്തിച്ചുകളയുന്നു.
വേദനാജനകമായ കാഴ്ച.
കരഞ്ഞുപോകുന്നു…