"ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് ഞാൻ മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യവാചകത്തെ": അനീസ് സലിം

ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് താൻ വർഷങ്ങൾക്ക് മുമ്പ് മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണെന്നും, എന്നാലും സന്തോഷമെന്നും പ്രശ്‌സത ഇംഗ്ലീഷ് സാഹിത്യകാരൻ അനീസ് സലീം.

“ഫായിസിന്റെ വരികൾ നിഷ്പ്രഭമാക്കിയത് ഞാൻ വർഷങ്ങൾക്ക് മുമ്പ് മിൽമയ്ക്ക് വേണ്ടിയെഴുതിയ പരസ്യ വാചകത്തെയാണ്. എന്നാലും സന്തോഷം.” അനീസ് സലീം ഫെയ്സ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ വൈറലായ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്‍റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍ മില്‍മ ഫെയ്സ്ബുക്ക് പേജിൽ പാലിന്റെ പരസ്യമായി അവതരിപ്പിച്ചിരുന്നു. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!’; എന്നതായിരുന്നു മില്‍മ ഉപയോഗിച്ച പരസ്യ വാചകം.

ഇതിന് പിന്നാലെ ഫായിസിന് പ്രതിഫലം നൽകണമെന്നും ആ പരസ്യം പിൻവലിക്കണമെന്നും ഉൾപ്പെടെ വിവിധ ആവശ്യങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതേതുടർന്ന് മിൽമ അധികൃതർ ഫായിസിന്റെ വീട്ടിൽ എത്തി പ്രതിഫലവും സമ്മാനങ്ങളും നൽകിയിരുന്നു.

“മില്‍മ, കേരളം കണികണ്ടുണരുന്ന നന്മ” എന്ന ഏറെ പ്രചാരം നേടിയ പരസ്യ വാചകം അനീസ് സലിമിന്റെയാണ്.

https://www.facebook.com/anees.salim.16/posts/3273797802667134