ഭൂമിയിൽ നാം എന്തിന് ജനിച്ചു എന്നതിന് ഉത്തരം ഉണ്ടെങ്കിൽ ഒരാൾക്കും നമ്മളെ ദ്രോഹിക്കാനായി ഈ പ്രപഞ്ചം വിട്ട് കൊടുക്കില്ലാ; കടമ നമ്മളെ നന്മയിലേക്ക് നയിക്കും

ഈ ഭൂമിയിൽ നാം എന്തിന് ജനിച്ചു എന്നതിനൊരുത്തരം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ഒരാൾക്കും നമ്മളെ ദ്രോഹിക്കാനായി ഈ പ്രപഞ്ചം വിട്ട് കൊടുക്കില്ലെന്ന് സംവിധായിക ഐഷ സുൽത്താന. കടമ നമ്മളെ നന്മ്മയിലേക്ക് നയിക്കുമെന്നും ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഐഷ പറയുന്നു. കുട്ടിക്കാലത്തെ രസകരമായ അനുഭവവും ഐഷ കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ചില കാര്യങ്ങൾ അങ്ങനെയാണ് ഒരിക്കൽ നഷ്ടമാകും എന്നു ആലോചിച്ചു വിഷമിചു നിന്നാൽ അതുകൊണ്ടു നഷ്ട്ടമാകുന്നത് ആ നേരത്തെ നമ്മളെ തേടി വന്ന ഭാഗ്യവും അതിനോടൊപ്പം ചേർന്നു കിട്ടുന്ന സന്തോഷവുമാണ്…
സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവജാലങ്ങളെ ദ്രോഹിക്കാൻ ഒരുപാട് പേരുണ്ടാവും എന്നാൽ ഈ ഭൂമിയിൽ നാം എന്തിന് ജനിച്ചു എന്നതിനൊരുത്തരം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ഒരാൾക്കും നമ്മളെ ദ്രോഹിക്കാനായി ഈ പ്രപഞ്ചം വിട്ട് കൊടുക്കില്ലാ…
കടമ നമ്മളെ നന്മ്മയിലേക്ക് നയിക്കും…
ഇതൊരു കഥയല്ലാ എന്റെ ജീവിതമാണ്… 🌹
8th ലെ exam ന്റെ തലേ ദിവസം രാവിലെ 5 മണിക്ക് തറവാട്ടിൽ ഇരുന്നു പഠിക്കാൻ തുടങ്ങിയതാ, അവിടെ ഇരുന്ന്‌ ബോറടിച്ചപ്പോൾ നേരെ ബീച്ചിൽ പോയിരുന്നു പഠിക്കാന്നുവെച്ചു…
സൂര്യൻ ഉദിച്ചുയരുന്ന സമയത്തു ദ്വീപിന്റെ വെള്ള നിറത്തിലുള്ള ബീച്ചിലെ മണ്ണിൽ ഇരുന്ന് തണുത്ത കാറ്റിന്റെ കുളിരിൽ ആ കടലും നോക്കികൊണ്ട് പഠിക്കാൻ ഒരു പ്രതേക സുഖമാണ്,,, ആ സുഖം അങ്ങനെ ആസ്വദിച്ച് കൊണ്ട് പഠിത്തം തുടർന്നു…
മറ്റെല്ലാവരെപോലെയും തന്നെ ബുക്കിൽ കുറെ നേരം നോക്കി ഇരുന്നാൽ ഉള്ള ഉറക്കമെന്ന അസുഖം എന്നെയും പിടിപെട്ടു, എന്നാ പിന്നെ കുറച്ചു നേരം ഞാനും ഉറങ്ങാമെന്നു വെച്ചു, തെറ്റില്ലല്ലോ😬
വേറെ ഒന്നും ആലോചിക്കാൻ നിന്നില്ല നേരെ ആ വെള്ള മണൽതരികളിൽ തന്നെ കിടപ്പുറപ്പിച്ചു, കയ്യിലുള്ള ഒരു ബുക്ക്‌ എടുത്ത് തലപ്പാവിലും മറ്റേ ബുക്ക്‌ കൊണ്ട് മുഖവും മറച്ചു കൊണ്ടാണ് എന്റെ കിടപ്പു… 😂
ക്ലാസ്സ് റൂമിൽ ഇരുന്നു കൊണ്ട് ധൃതിയിൽ എല്ലാചോദ്യങ്ങൾക്കും ഉത്തരം എഴുതികൊണ്ടിരിക്കുന്ന ഞാൻ😄 എന്തൊരു ഈസിയാണ് ചോദ്യപേപ്പർ ആഹാ കൊള്ളാല്ലോ എന്നു മനസ്സിൽ പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ്‌ ആരോ ഒന്നു പുറകിൽ നിന്നും തോണ്ടിയത്, ഞാൻ തിരിഞ്ഞു നോക്കി..
സൈനബ: ടി ആ മൂന്നാമത്തെ ചോദ്യതിന്റെ ഉത്തരം A ആണോ B ആണോ അതോ C ആണോ,,,?
ഞാൻ: പഠിച്ചുടായിരുന്നോടി നിനക്കു.. ( 😏പുച്ഛ ഭാവത്തോടെ ഞാൻ അവൾക്ക് ഉത്തരം പറഞ്ഞു കൊടുത്തു).. “B”
ഞാൻ പയ്യെ എന്റെ ഉത്തരകടലാസിലേക് ശ്രദ്ധ തിരിച്ചു.. വീണ്ടും എന്നെ പുറകിൽ നിന്നും തോണ്ടി…
ഞാൻ : എന്താടി?
സൈനബ: 5മത്തെ ചോദ്യത്തിന്റെ ഉത്തരം കൂടി pls
ഞാൻ: C
സൈനബ: thanx ടി..
ഞാൻ: അവളുടെ ഒരു thanx എന്തൊരു ശല്യമാ ഇത്… 🤦🏼‍♀(ഉള്ളിൽ അവളെ പ്രാകി)
വീണ്ടും ഞാൻ എന്റെ എഴുത്തിൽ മുഴുകി… വീണ്ടും അവൾ തോണ്ടാൻ തുടങ്ങി, ഈ പ്രാവശ്യം എനിക് ശെരിക്കും ദേഷ്യം വന്നു ഞാൻ തിരിഞ്ഞു നോക്കില്ല, അവളെ തിരിഞ്ഞു നോക്കതത്തിന്റെ ദേഷ്യം കൊണ്ടാവും അവൾ എന്നെ പിച്ചി… പിച്ചിയത്തിന്റെ വേദനയിൽ എനിക്കുണ്ടായ ദേശ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല,😡 ഞാൻ എന്റെ ചോദ്യപേപ്പർ എടുതു ചുരുട്ടികൂട്ടി വലിച്ചെറിഞ്ഞു… ഇത് കണ്ട ടീച്ചർ എന്നെ ദേഷ്യത്തോടെ.. 😡
ടീച്ചർ : ഐഷാ
ടീച്ചറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു…
നോക്കുമ്പോ എന്റെ മുഖം മറച്ചിരുന്ന ബുക്ക് ദോ അങ്ങു ദൂരേ കിടക്കുന്നു… സ്വപ്നത്തിൽ ചുരുട്ടികൂട്ടി എറിഞ്ഞ ചോദ്യ പേപ്പർ ആയിരുന്നു ആ കിടക്കുന്ന ബുക്ക് എന്നുള്ളത് എനിക് മനസിലായി… 😬
ഞാൻ എണീറ്റു ചെന്നു ബുക്ക് എടുത്തോണ്ട് വന്നു വീണ്ടും അതേ സ്ഥലത്തു കിടന്നു… മനസ്സിൽ ആ സൈനബയുടെ മുഖമായിരുന്നു… 😡
ഞാൻ : എന്റെ പടച്ചോനെ എക്സാം ഹാളിൽ എന്റെ പുറകിലെ ബെഞ്ചിൽ അവളാവല്ലേ pls, 🙏🏻
എന്നു പ്രാർത്ഥിച്ചു കൊണ്ട് വീണ്ടും പഠിക്കാൻ തുടങ്ങി…
ഈ പ്രാവശ്യം ശെരിക്കും എന്നെ ആരോ തൊണ്ടിയത് പോലെ ഫീൽ ചെയ്തു…
ഞാൻ: ശോ 🤦🏼‍♀ഈ സ്വപ്നത്തിൽ നിന്നും ഇതുവരെ ഞാൻ ഉണർന്നില്ലേ… പണ്ടാരം… 🤦🏼‍♀
ഞാൻ എന്നെ തന്നെ പ്രാകിട്ടു വീണ്ടും വായനയിൽ ശ്രദ്ധിച്ചു…
വീണ്ടും വീണ്ടും പുറത്തു ആരോ തോണ്ടി… ഞാൻ വേഗം കിടന്നോണ്ട് തന്നെ വലത് ഭാഗത്തേക്ക് മറിഞ്ഞു, എന്നിട് ഞാൻ കിടന്നിടത്തേക് നോക്കി.. ഞെട്ടിപ്പോയി ഞാൻ…
എനിക് വിശ്വസിക്കാൻ പറ്റാത്തൊരു കാഴ്ച ആണ് എന്റെ കണ്ണിന്റെ മുമ്പിൽ…
മണ്ണിന്റെ അടിയിൽ നിന്നും പുറത്തേക്കു ഇറങ്ങാൻ വേണ്ടി ഒരു ആമകുഞ്ഞു കഷ്ടപ്പെടുന്നു… എന്റെ കണ്ണുകളിലേക്കു ആദ്യമായ് കാണാൻ കഴിഞ്ഞ ഒരു അത്ഭുത കാഴ്ച ആയിരുന്നു അത് ഞാൻ അറിയാതെ പറഞ്ഞു പോയി…
ഞാൻ : എന്നെ ഇതുവരെ തോണ്ടിയ മഹാൻ ഇവനാണല്ലേ…
ആദ്യം അവനോട് ദേശ്യം തോന്നിയെങ്കിലും പിന്നീട് അവൻ എനിക്കൊരു അത്ഭുതമായിരുന്നു…
ആ പാവം ആമകുഞ്ഞിന്റെ കഷ്ടപ്പാട് കണ്ടിട്ടു ഞാൻ അതിനെ പുറത്തേക്ക് ഇറങ്ങാനായ് സഹായിച്ചു കൊടുത്തു… അവനെ പുറത്തേക്കു ഇറക്കി വിട്ടപ്പോൾ അവൻ പയ്യെ പയ്യെ ഇഴഞ്ഞു കടലിന്റെ ഭാഗത്തേക് നീങ്ങി തുടങ്ങി,, ഞാനും അവന്റെ ഒപ്പം കുറച്ചു നേരം കളിക്കാന്ന് വെച്ചു, അവൻ ഇഴഞ്ഞു പോണപോലെ ഞാനും അവനെ നോക്കി കൊണ്ട് അവന്റെ കു‌ടെ ഇഴഞ്ഞു… പെട്ടെന്ന് പുറകിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും ഒരു ആമകുഞ്ഞു അതേ സ്ഥലത്തുന്നു പുറത്തേക്കു ഇറങ്ങാനായ കഷ്ടപ്പെടുന്നു… ഞാൻ ഓടി അതിന്റെ അടുത്തേക്ക്, ആ ആമ കുഞ്ഞിനെ കൂടി പുറത്തേക്കു എടുതു വിട്ടു.. കുറച്ചു മണ്ണുകൾ കൂടി ഞാൻ അവിടന്നു നീക്കി നോക്കി…
എന്തൊരു അത്ഭുദം ഉറുമ്പിന്റെ കൂട്ടം ഇളകുന്നത് പോലെ ആമ കുഞ്ഞുങ്ങൾ പുറത്തേക്കു വരാൻ തുടങ്ങി,, എനിക് എന്ത് എന്ത് ചെയ്യണം എന്ന് അറിയത്തൊരു അവസ്ഥ, എന്റെ കൈകൾ അറിയാതെ അവരെ പുറത്തേക്കു ഇറങ്ങാനായ് സഹായിച്ചു കൊണ്ടേ ഇരുന്നു..
പുറത്തേക്ക് പുറപ്പെടുന്നവർ കടലിന്റെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് ഇഴഞ്ഞു പൊയ്കൊണ്ടിരുന്നു.. 100, 200, 300, ഒടുവിൽ എണ്ണാൻ പറ്റാത്തത്ര ആമകുഞ്ഞുങ്ങൾ പുറത്തേക്കു വന്നു തുടങ്ങി,,,
ഈ കാഴ്ച്ച അനിയൻ ഷാഹിദ് നേയും വീട്ടുകാരെയും കൂട്ടുകാരെയും ഉടനെ അറിയിക്കണം, അവരെ കൂടി കൂട്ടിട്ട് വരാം എന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ അവിടന്നു എണീറ്റു തറവാട്ടിനെ ലക്ഷ്യം വെച്ച് ഓടി… വീടിന്റെ പടിക്കൽ എത്തിയപ്പോൾ ആണ് ഞാൻ വേറൊരു കാര്യം ചിന്തിച്ചത്…
ഇവരൊക്കെ വന്നാൽ അതിൽ നിന്നും കുറച്ചു ആമ കുഞ്ഞുങ്ങളെ പിടിച്ചു വീട്ടിൽ കൊണ്ടുപോവും വളർത്താനാണെന്നും പറഞ്ഞു, അതിനെ അങ്ങനെ വളർത്താനൊന്നും പറ്റില്ല, അതൊക്കെ കുറചു ദിവസം കൊണ്ട് തന്നെ ചത്തുപോവും,,, അതാലോജിച്ചപ്പോൾ എനിക് പെട്ടെന്ന് പേടിയായി… ഒരു ആമ കുഞ്ഞു പോലും ഈ നാട്ടിലെ ഒരാളുടെ കയ്യിലും പെടാൻ പാടില്ലാ, അവരെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്ന് ഞാൻ സ്വയം തീരുമാനിച്ചു ഉറപ്പിച്ചു…
തറവാടിന്റെ പിന്നാമ്പുറത്തെ അഴയിൽ വിരിച്ചിരുന്ന ഉമ്മയുടെ ഷാൾ എടുത്തോണ്ട് ഞാൻ തിരിഞ്ഞോടി ആമ കുഞ്ഞുങ്ങളുടെ അടുത്തേക്…
അവിടെ എത്തിയപ്പോൾ അവർ അപ്പോഴും പുറത്തേക്കു ഇറങ്ങാൻ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു…
ഞാൻ എന്റെ കയ്യിലെ ഷാൾ എടുത് നേരെ മണ്ണിൽ വിരിച്ചിട്ടു അതിലേക് കൊള്ളാവുന്നത്ര ആമാകുഞ്ഞുങ്ങളെ എടുത്തിട്ട് ഷാൾ കൂട്ടി പിടിച്ചു പൊക്കിയെടുത്തു കൊണ്ട് പോയി കടലിൽ ഇട്ടു,..
ഷാളിൽ നിന്നും ആമകുഞ്ഞുങ്ങൾ കടലിലേക് നീന്തി പോയി, ഈ പ്രോസസ് കുറെ അധികം എനിക് ചെയ്യേണ്ടി വന്നു ഒടുവിൽ എല്ലാ ആമ കുഞ്ഞിനെയും ഞാൻ കടലിൽ വിട്ടു.. ഒരൊറ്റ ആമാകുഞ്ഞും കരയിൽ ഇല്ലാന്നുള്ളത് ഉറപ്പും വരുത്തി..
ഞാൻ തളർന്നു വേർത്തൊരു പരുവമായി, മിട്ടു സൂചി ഇട്ടാൽ പോലും കാണാൻ പറ്റുന്നത്ര ക്ലിയറായ കടലിൽ കൂടി നീന്തുന്ന 1000 കണക്കിന് ആമ കുഞ്ഞുങ്ങളെ കരയിൽ നിന്നുകൊണ്ട് എനിക്ക് കാണാമായിരുന്നു… അതൊരു അത്ഭുത ലോകമാണെന്ന് തോന്നിപോയി
എനിക് അവരെ മറ്റുള്ളവരിൽ നിന്നും രക്ഷിച്ചു വിട്ടത്തിന്റെ സന്തോഷവും അതേ സമയം അവരെ ഇനി ഒരിക്കലും എനിക് കാണാൻ പറ്റില്ലല്ലോ എന്ന സങ്കടവും ഉണ്ടായി… 😂
അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ പോലെ, കുറച്ചു നേരം അവരെ തന്നെ നോക്കി നിന്നപ്പോൾ എന്റെ മനസ്സിൽ തോന്നി…
“ഐഷാ ഈ അവസരം ഇനി ലൈഫിൽ കിട്ടിന്നു വരില്ല,, അത്കൊണ്ട് നീ ഇപ്പോൾ സങ്കടപെട്ടിരിക്കാതെ കിട്ടിയവസരം സന്തോഷിക്കാൻ കണ്ടെത്തു”
പിന്നെ വേറെ ഒന്നും ഞാൻ ആലോചിച്ചു സമയം കളയാൻ നിന്നില്ലാ… എന്റെ ഉള്ളിലെ കളി കൂട്ടുകാരി ഉണർന്നു… ഞാൻ കടലിൽ നീന്തി കൊണ്ടിരിക്കുന്ന ആമ കുഞ്ഞുങ്ങളുടെ ഇടയിലേക് എടുത്തു ചാടി,,, അവരുമായിട്ട് കളിക്കാനും നീന്താനും തുടങ്ങി😍❤
കടലിൽ എനിക് ചുറ്റും നീന്തി കളിക്കുന്ന 1000 കണക്കിനു ആമ കുഞ്ഞുങ്ങൾ അവരുടെ നടുക്ക് ഞാൻ ❤❤💃🏼💃🏼
എന്നെ കാണാതെ ബീച്ചിലേക് തിരഞ്ഞു വന്ന എന്റെ ഉപ്പുപ്പാടെ കണ്ണിൽ കണ്ട കാഴ്ചയും ഇതായിരുന്നു… ഉപ്പുപ്പന്റെ കണ്ണിലെ അത്ഭുതം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയായിരുന്നു…💃🏼😍 ഞാൻ പറഞ്ഞില്ലേ അതൊരു അത്ഭുത ലോകമാണ്… ലക്ഷദ്വീപ് ❤
ചില കാര്യങ്ങൾ അങ്ങനെയാണ് ഒരിക്കൽ നഷ്ടമാകും എന്നു ആലോചിച്ചു വിഷമിചു നിന്നാൽ അതുകൊണ്ടു നഷ്ട്ടമാകുന്നത് ആ നേരത്തെ നമ്മളെ തേടി വന്ന ഭാഗ്യവും അതിനോടൊപ്പം ചേർന്നു കിട്ടുന്ന സന്തോഷവുമാണ്…
സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവജാലങ്ങളെ ദ്രോഹിക്കാൻ ഒരുപാട് പേരുണ്ടാവും എന്നാൽ ഈ ഭൂമിയിൽ നാം എന്തിന് ജനിച്ചു എന്നതിനൊരുത്തരം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ ഒരാൾക്കും നമ്മളെ ദ്രോഹിക്കാനായി ഈ പ്രപഞ്ചം വിട്ട് കൊടുക്കില്ലാ…
കടമ നമ്മളെ നന്മ്മയിലേക്ക് നയിക്കും… 🌹