'പ്രതീകാത്മക മന്ത്രിസഭയിൽ പോലും കോൺഗ്രസ് പുറത്താണ്, നാടകത്തിലെങ്കിലും ഒരു നല്ല വേഷം കൊടുക്കാമായിരുന്നു'; പരിഹസിച്ച് എ.എ റഹീം

ഡോളര്‍ കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതീകാത്മക സഭ നടത്തിയതിൽ പരിഹാസവുമായി ഡി.വൈ.എഫ്.ഐ.സംസ്ഥാന സെക്രട്ടറി എ.എ റഹീം.  പ്രതീകാത്മക മന്ത്രിസഭയിൽ പോലും കോൺഗ്രസ് പുറത്താണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കൊടുക്കാമായിരുന്നുവെന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു.
”പ്രതീകാത്മക മന്ത്രിസഭയിൽ പോലും കോൺഗ്രസ് പുറത്താണ്. സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോൺഗ്രസിന് കൊടുക്കാമായിരുന്നു..”- റഹീം ഫേസ്ബുക്കിൽ കുറിച്ചു.
നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ നേതൃത്വത്തിലായിരുന്നു
പ്രതീകാത്മകമായി നോട്ടീസ് അവതരിപ്പിച്ചത്.  അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍  പി.ടി തോമസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതീകാത്മക സഭ നടത്തിയത്.  പ്രതീകാത്മക മുഖ്യമന്ത്രിയായത് പി.കെ. ബഷീറും
സ്പീക്കർ ആയത് എൻ. ഷംസുദ്ദീനും ആയിരുന്നു.