ഒരു ബാത്ത്ഡബ്ബ് നിറയെ ചില്ലറയും കൊണ്ട് ഐഫോണ്‍ വാങ്ങാന്‍ പോയ യുവാക്കളുടെ ‘കഥ’: സോഷ്യല്‍ മീഡിയയില്‍ അടക്കം പറച്ചില്‍

Gambinos Ad
ript>

ഇന്ത്യന്‍ രൂപയില്‍ 1,08000 രൂപയോളം വില വരുന്ന ഐഫോണ്‍ എക്സ്എസ് വാങ്ങാനായി ചെന്ന യുവാക്കളുടെ പണിയില്‍ ആപ്പിള്‍ ജീവനക്കാരുടെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല. ഇങ്ങനെയും ആളുകളോ എന്ന് മൂക്കത്ത് വിരല്‍വെച്ച് ചോദിക്കുകയാണ് ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍. ഒരു ബാത്ത്ഡബ്ബ് നിറയെ ചില്ലറയുമായി പോയ ഒരു കൂട്ടം യുവാക്കളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തഗ് ലൈഫ് താരങ്ങള്‍.

Gambinos Ad

റഷ്യക്കാരന്‍ സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗര്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഐഫോണ്‍ വാങ്ങാന്‍ പോയത് ഒരു ബാത്ത്ഡബ്ബ് നിറയെ ചില്ലറയുമായി. കിട്ടിയ തുകയെല്ലാം ചില്ലറയാക്കി ബാത്ത്ഡബ്ബിലിട്ട് അതും ചുമന്ന് സെന്‍ട്രല്‍ മോസ്‌കോയിലെ ഒരു മാളിലുള്ള ആപ്പിള്‍ സ്റ്റോറിലെത്തി. ഇതെന്താ സംഭവം എന്ന് മനസിലാകാതെ സെക്യൂരിറ്റി ഇവരെ സ്‌റ്റോറിന് മുന്നില്‍ തടഞ്ഞു.

എന്നാല്‍, റെഡി ക്യാഷിന് ഐഫോണ്‍ വാങ്ങാന്‍ വന്നതാണെന്ന് പറഞ്ഞതോടെ സെക്യൂരിറ്റിക്കാരന് കാര്യം മനസിലായി. 350 കിലോ ഭാരമുള്ള ചില്ലറത്തുട്ടുകളുമായി ആപ്പിള്‍ സ്റ്റോറില്‍ കടന്ന ഇവരെ കണ്ട് ആദ്യം അമ്പരന്ന ജീവനക്കാര്‍ പിന്നീട് താമസമൊന്നും വരുത്തിയില്ല. ബാത്ത് ടബ്ബിലെ നാണയങ്ങള്‍ രണ്ട് തവണ എണ്ണിത്തീര്‍ക്കാന്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് പുറത്ത് നിന്നും ആളെ വിളിക്കേണ്ടി വന്നു. കാര്യം എന്തായാലും 256 ജിബി മോഡല്‍ ഐഫോണ്‍ എക്‌സ്എസും കൊണ്ടാണ് സ്ലാറ്റ്സ്ലാവ് മടങ്ങിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.