ഇതിനുംമാത്രം എന്താണ് ഞാന്‍ ചെയ്തത്? മോഡിയുടെ ഈ ചോദ്യത്തിന് കൊടുക്കാവുന്നതിലും ഏറ്റവും നല്ല മറുപടി

നരേന്ദ്ര മോഡിയുടെ വളരെ പ്രചാരം കിട്ടിയൊരു ചോദ്യമാണ് ഇത്തരം അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്നത്. മോഡിയുടെ ഈ ചോദ്യത്തിന് 22 പോയിന്റുകള്‍ നിരത്തി ഉത്തരം നല്‍കുകയാണ് ദേവ്ദാന്‍ ചൗധുരി എന്ന ചെറുപ്പക്കാരന്‍.

അദ്ദേഹം മോഡിയ്ക്ക് അക്കമിട്ട് നല്‍കിയ മറുപടികള്‍.

1. നോട്ട് നിരോധനത്തിലുടെ ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ താറുമാറാക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല.

2. സംഘടിത ധ്രുവീകരണം വഴി ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ നശിപ്പിക്കുന്നു. അത് മതപരമായി മാത്രമല്ല, പ്രാദേശികമായും ഭാഷാപരമായും സാംയ്കാരികമായും ഇതിനായി ശ്രമിക്കുന്നു.

3. സര്‍വാക്കറുടെ ഫാസിസ്റ്റ് ഹിന്ദുത്വവയെ ഹിന്ദുയിസമായി ഉയര്‍ത്തിക്കൊണ്ട് സനാതന ധര്‍മ്മത്തിന്റെ വലിയ പാഠങ്ങള്‍ നശിപ്പിക്കുന്നു.

4. കപട ദേശീയത പരിഹാസ്യപരമായ അഭിനയം ഇന്ത്യക്ക് ദോഷം മാത്രം സമ്മാനിക്കുന്നു.

5. ഇന്ത്യക്ക് വേണ്ടിയല്ലാതെ ഹിന്ദുത്വ ശക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വ്യക്തിതാല്‍പര്യമുള്ളവര്‍ക്കും വേണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയത്.

6.വിവിധ ചാനലുകളിലുടെ ദിവസേന പരക്കുന്ന വ്യാജ വാഗ്ദാനങ്ങളും നുണ പ്രചരണങ്ങളും.

7. പൗരന്റെ സ്വകാര്യതയും സ്വാതന്ത്രവും തകര്‍ക്കുന്ന തരത്തില്‍ ആധാര്‍ പ്രാബല്യ്ത്തില്‍ കൊണ്ടുവന്ന് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിന്.

8. ജനാധിപത്യത്തിന്റെ തൂണുകള്‍ തകര്‍ത്തു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ ചിന്നഭിന്നമാക്കി കളഞ്ഞു.

9. ജനങ്ങളെയും നാനാഭാഗങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങളും കേള്‍ക്കാതെ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്‌

10. ബുദ്ധജീവികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്, പഠിപ്പുള്ളവര്‍ക്കും അറിവുള്ളവര്‍ക്കുമെതിരെ വെറുപ്പ് കാണിച്ചതിന്.

11. സ്വതന്ത്രാഭിപ്രായവും വിരുദ്ധശബ്ദങ്ങളും ഉയര്‍ന്ന് കേള്‍ക്കാതിരിക്കാന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചതിന്

12. ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സുകളെല്ലാം 2014 മുതല്‍ മുക്കി കൊന്നതിന്.

13. അഴിമതിക്കെതിരെ എന്ന് വ്യാജ ധാര്‍മ്മികത പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ അതിന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുകയും ചെയ്തത്.

14. എഴുതി തയ്യാറാക്കാത്ത എല്ലാ ചോദ്യങ്ങളില്‍നിന്ന് ഓടിയൊളിച്ചതിന് – അധികാരത്തില്‍ വന്നശേഷം ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയിട്ടില്ല.

15. നിങ്ങള്‍ പരസ്യത്തിനും പ്രചാരത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പ്രശ്‌നമല്ല.

16. ഇന്ത്യയുടെ പരമ്പരാകത വിദേശ നയത്തെ തകര്‍ക്കുന്നതിനാല്‍.

17. നിങ്ങളുടെ അത്യാര്‍ഥിയും അഹങ്കാരവും വെറും നിരര്‍തഥകമായ പ്രസംഗങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിന്.

18. അധികാരത്തില്‍ ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്തവര്‍ക്കൊപ്പം സര്‍ക്കാര്‍ നടത്തുന്നതിന്‌

19. ആശയങ്ങള്‍ വിളമ്പുന്നതില്‍ ആത്മരതി കണ്ടെത്തി, മുന്‍ഗണന കൊടുക്കേണ്ടവയെ അവഗണിച്ചു…എന്തെങ്കിലും ചെയ്തുകാണിക്കാനും പറ്റിയില്ല.

20. സാമൂഹിക നീതി പാടെ അവഗണിച്ച് വികസനം എന്ന വാക്കിന്റെ അര്‍ത്ഥത്തെ തെറ്റിദ്ധരിച്ചതിന്.

21. പണക്കാര്‍ക്ക് അനുകൂലമായും പാവപ്പെട്ടവരെ വിഷമസന്ധിയിലാക്കുകയും ചെയ്ത നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നതിന്.

22. ഹിന്ദുത്വ ശക്തികളെയും നിയോലിബറലിസത്തെയും കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ യുദ്ധം നടത്തുന്നതിനും സര്‍ക്കാരിന്മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും.

എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു ഞാന്‍ എന്ത് തെറ്റ് ചെയ്തു എന്ന്.

Here is a brief list to answer your question Mister Prime Minister: 1. For destroying India's economy via…

Posted by Devdan Chaudhuri on Friday, 8 December 2017