ബോട്ടിനു മുമ്പില്‍ കുതിച്ചുയര്‍ന്ന് ഭീമന്‍ തിമിംഗലം

മത്സ്യബന്ധന ബോട്ടിനു മുമ്പില്‍ കുതിച്ചുയര്‍ന്ന് ഭീമന്‍ തിമിംഗലം. കാനഡയിലെ മൊണ്ടേറേ ബേയിലാണ് സംഭവം. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിംഗും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിമിംഗലം ചാടി മറിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഒരു ചെറിയ മത്സ്യബന്ധന ബോട്ടിനു മുമ്പില്‍ അപ്രതീക്ഷിതമായാണ് തിമിംഗലം പ്രത്യക്ഷപ്പെടുന്നതും അന്തരീക്ഷത്തിലേക്ക് കുതിച്ചുയരുന്നതും. കുതിച്ചുയര്‍ന്ന ശേഷം പെട്ടന്നു തന്നെ കടലിന് അടിത്തട്ടിലേക്ക് തിമിംഗലം മടങ്ങുകയും ചെയ്തു.