അച്ഛന് കിടിലന്‍ ചപ്പാത്തിയുണ്ടാക്കി കുഞ്ഞുസിവ; വൈറലായി വീഡിയോ

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ.. എന്ന പാട്ട് പാടി മലയാളിയുടെ മനം കവര്‍ന്ന കുഞ്ഞു സിവ വീണ്ടും തരംഗമാകുന്നു. ഇത്തവണ പാട്ടു പാടിയല്ല ചപ്പാത്തിയുണ്ടാക്കിയാണ് സിവ സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്.

ഇത്തവണ അച്ഛന് വേണ്ടി വൃത്താകൃതിയില്‍ മനോഹരമായി ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ സിവ ധോണി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്. അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ പഠിപ്പിക്കുമ്പോള്‍ എന്ന തലവാചകത്തോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അഭിനന്ദനപ്രവാഹമാണ്.

മുമ്പ് അമ്പലപ്പുഴ എന്ന പാട്ട് വളരെ മനോഹരമായി പാടിയ വീഡിയോ വൈറലായിരുന്നു. കളിക്കളത്തിന് അച്ഛന് വെള്ളം കൊണ്ടു കൊടുത്തും, വിരാട് കൊഹ്ലിക്കൊപ്പം കുസൃതി പറഞ്ഞു സിവ താരമാണ്.