കൊച്ചിയിലൂടെ ഒരു രാത്രിയും രണ്ടു പകലും; തുറിച്ചുനോട്ടങ്ങള്‍ക്കും അശ്ലീല കമന്‍റുകള്‍ക്കും ഇടയിലൂടെ ആ പെണ്‍കുട്ടി

കൊച്ചിയുടെ നിരത്തിലൂടെ ഒരു രാത്രിയും രണ്ടു പകലുകളുമാണ് ഭാനുപ്രിയ നടന്നത്. ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് നടന്നതെങ്കിലും അവള്‍ക്ക് നേരിടേണ്ടി വന്നത് തുറിച്ചുനോട്ടങ്ങളും അശ്ലീല പദപ്രയോഗങ്ങളുമാണ്.

https://www.facebook.com/photo.php?fbid=1611738028920988&set=a.340528852708585.82039.100002544198392&type=3&theater

https://www.facebook.com/photo.php?fbid=1613593292068795&set=a.340528852708585.82039.100002544198392&type=3

https://www.facebook.com/photo.php?fbid=1617044655056992&set=a.340528852708585.82039.100002544198392&type=3&theater

കൊച്ചിയിലൂടെയുള്ള ഒരു യാത്ര എന്ന നിലയ്ക്കാണ് അഭിലാഷ് മുല്ലശ്ശേരിയും സുഭാഷ് മന്ത്രയും ഈ ഫോട്ടോഷൂട്ട് നടത്തിയത്. ആയിരത്തിലേറെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തിയെങ്കിലും 15 എണ്ണമെ പുറത്തുവിട്ടിട്ടുള്ളു. പെണ്ണിന് നേരെയുള്ള നോട്ടങ്ങളെ, അവളോടുള്ള മനോഭാവത്തെയൊക്കെ മറനീക്കി പുറത്തുകൊണ്ടു വന്നവയായിരുന്നു ഈ ഫോട്ടോഷൂട്ട്.

https://www.facebook.com/photo.php?fbid=1618201671607957&set=a.340528852708585.82039.100002544198392&type=3

വൊയേജ് ഓഫ് ടൈം എന്ന പേരില്‍ ഭാനുപ്രിയയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

https://www.facebook.com/photo.php?fbid=1619188961509228&set=a.340528852708585.82039.100002544198392&type=3&theater

തന്റെ യാത്രയെക്കുറിച്ച് ഭാനുപ്രിയ പറയുന്നത് ഇങ്ങനെ

എന്റെ ചെറിയൊരു യാത്രയുടെ തുടക്കമെന്നോണമാണ് “voyage of time” ടൈറ്റിലോടു കൂടി പോസ്റ്റ് ചെയ്തിട്ടുള്ള ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.

https://www.facebook.com/photo.php?fbid=1622315537863237&set=a.656695964425204.1073741827.100002544198392&type=3&theater

ഓരോ ഫോട്ടോയ്ക്കും പറഞ്ഞു വയ്ക്കാന്‍ ഓരോ അനുഭവങ്ങള്‍ ഒരു രാത്രിയും, രണ്ടു പകലും കൊണ്ടെടുത്ത ഈ ഫോട്ടോ ഷൂട്ടിലൂടെ എനിക്കുണ്ടായിരുന്നു. കൃത്യമായ ആശയത്തോടെ തന്നെയായിരുന്നു ഇത് ഡിസൈന്‍ ചെയ്തു പറഞ്ഞു വയക്കുന്നത്.നഗരമധ്യത്തിലും, ഗ്രാമത്തിലും, രാത്രിയിലെ തിരക്കിനിടയിലുമൊക്കെയായി നടത്തിയ ഷൂട്ടില്‍ അത്രയൊന്നും പരിചയമില്ലാത്ത, ഒച്ചയൊന്നുമില്ലാത്ത ഒരു സ്ത്രീയുടെ യാത്രയെ തന്നെയാണ് അതിന്റെ ടൈറ്റില്‍ തരുന്ന ആശയത്തോടു കൂടി അവതരിപ്പിക്കുന്നത്.

https://www.facebook.com/photo.php?fbid=1622312931196831&set=a.340528852708585.82039.100002544198392&type=3

യാത്രകള്‍ ഒറ്റക്കും, കൂട്ടമായും ചെയ്യാറുണ്ടെങ്കിലും അതിലുണ്ടാകുന്ന ആശങ്കകള്‍ എനിക്ക് പലതാണ്.അത് തന്നെയാണ് ഇതിലും പറഞ്ഞു വച്ചതും. കൊച്ചിയെനിക്ക് പരിചയമല്ല. ഷൂട്ടാണെങ്കിലും കൈയ്യില്‍ ഒന്നുമില്ലാതെ ആള്‍കൂട്ടത്തിനിടയില്‍ നിന്നപ്പോ, കണ്‍മുന്നില്‍ നിന്ന് ഫോട്ടോഗ്രാഫറെയും, ഡയറക്ടറെയും കാണാതായപ്പോ, ആ ഒറ്റപ്പെടലില്‍ പലരും പല രീതിയില്‍ വന്നെന്നോട് മിണ്ടിയപ്പോ എവിടെയോ ചോര്‍ന്നൊരു ധൈര്യം, ചിരിച്ചു കൊണ്ട് തിരിച്ചു മിണ്ടി തിരിച്ചെടുത്തപ്പോ കിട്ടിയ സമാധാനവും ഒക്കെ ഈ ഫോട്ടോഷൂട്ട് ആദ്യാനുഭവമെന്ന രീതിയില്‍ എന്നെ സംബന്ധിച്ച് വളരെ വലുതാണ്.

https://www.facebook.com/photo.php?fbid=1623082891119835&set=a.656695964425204.1073741827.100002544198392&type=3

https://www.facebook.com/photo.php?fbid=1623883357706455&set=a.340528852708585.82039.100002544198392&type=3

https://www.facebook.com/photo.php?fbid=1624041354357322&set=a.340528852708585.82039.100002544198392&type=3

https://www.facebook.com/photo.php?fbid=1624390864322371&set=a.340528852708585.82039.100002544198392&type=3

https://www.facebook.com/photo.php?fbid=1624772877617503&set=a.550965761664892.1073741826.100002544198392&type=3

https://www.facebook.com/photo.php?fbid=1624776764283781&set=a.136613453100127.30888.100002544198392&type=3&theater

https://www.facebook.com/photo.php?fbid=1624906990937425&set=a.656695964425204.1073741827.100002544198392&type=3&theater

Read more

https://www.facebook.com/photo.php?fbid=1625804274181030&set=a.340528852708585.82039.100002544198392&type=3&theater