അനുഷ്‌കയും കോഹ്ലിയും മോഡിയെ സന്ദര്‍ശിച്ചു; ഫോട്ടോയെടുത്ത് ട്രോളന്‍മാര്‍ ചെയ്തത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ളി വിവാഹം സോഷ്യല്‍ മീഡിയ ഗംഭീരമായാണ് ആഘോഷിച്ചത്. ഇക്കഴിഞ്ഞ 11നാണ് ഇറ്റലിയിലെ ട്‌സക്കാനിയയില്‍ വെച്ച് താരങ്ങള്‍ വിവാഹിതരായത്. താരങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുടെ കുത്തൊഴുക്കായിരുന്നു.

വിവാഹവും ചടങ്ങും എല്ലാം അവസാനിച്ചപ്പോള്‍ പുതിയ വിഷയം അന്വേഷിച്ചു നടന്നിരുന്ന സോഷ്യല്‍ മീഡിയയ്ക്ക് പുതിയതൊന്ന് കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. വിവാഹത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ താരജോഡികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതാണ് പുതിയ വിഷയം. സന്ദര്‍ശിച്ചതില്‍ കാര്യമൊന്നുമില്ലെങ്കിലും അതിന് ശേഷം നരേന്ദ്ര മോഡി പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോഹ്ലിക്കും അനുഷ്‌കയ്ക്കുമൊപ്പമുള്ള ഫോട്ടോ എടുത്ത് മീമുകളുണ്ടാക്കിയാണ് സോഷ്യല്‍ മീഡിയ താരദമ്പതികളുടെ മോഡി സന്ദര്‍ശനം ആഘോഷമാക്കിയിരിക്കുന്നത്.

പിഎംഒ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി വിവാഹാശംസകള്‍ നേര്‍ന്നുവെന്നുമുള്ള അടിക്കുറപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചത്.

ഈ ഫോട്ടോയടക്കമുള്ളവ ഇട്ടാണ് ട്രോളന്‍മാര്‍ മീമുകളുണ്ടാക്കിയത്.

Read more