പ്രവാസി ഏറ്റവും കൂടുതല്‍ നിസഹായനാകുന്നത് എവിടെയാണ്; ഉള്ളു പിടയും ഈ വീഡിയോ

Gambinos Ad
ript>

ഒരു പ്രവാസി ഏറ്റവും കുടുതല്‍ നിസഹായനാകുന്നത് എപ്പോഴാണ്. മക്കളെയും ഭാര്യയെയും രക്ഷിതാക്കളെയും നാടും നാട്ടുകാരെയും വിട്ട് കടലിനക്കരെ ചോര നീരാക്കി പണിയെടുക്കുമ്പോള്‍ വാട്‌സാപ്പില്‍ മക്കള്‍ വിശേഷം പറയുമ്പോള്‍ ഉള്ളിലേക്ക് അരിച്ചെത്തുന്ന ഒരു വികാരമുണ്ട്. അതിനേക്കാള്‍ നിസഹായത മറ്റൊന്നിനും കാണാനാകില്ല. അത്തരിത്തിലുള്ള ഒരു നിസഹായതയുടെ ആവിഷ്‌കാരമാണ് ഒരു ടിക് ടോക്ക് വീഡിയോ .

ഇത് എല്ലാ പ്രവാസികളുടെ കുടുംബങ്ങൾക്കുമായി സമർപ്പിക്കുന്നു…

Posted by Jalal K Pilla on Sunday, 27 January 2019
Gambinos Ad

വീഡിയോ കാണാം

ഒരു മിനുട്ട് ദൈര്‍ഘ്യമാണുള്ളതെങ്കിലും പ്രവാസിയുടെ നോവ് കൃത്യമായി ആവിഷ്‌കരിക്കാനായിട്ടുണ്ട്. ഗള്‍ഫിലുള്ള പിതാവിനോട് നാട്ടിലുള്ള മകന്‍ അവധിക്കാലത്ത് തന്നെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് പറയുന്നതും പിതാവിന്റെ ഉള്ളു പിടയുന്നതുമാണ് ഹ്രസ്വ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ കെ. ജലാല്‍ ആണ് ഈ ഹ്രസ്വചിത്രം തയ്യാറാക്കിയത്. സെല്‍ഫിമോഡിലെടുത്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളില്‍ കണ്ടത്.