പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ അമ്മയുടെ പ്രതികരണം , വൈറലായി ഷോര്‍ട്ട് ഫിലിം

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ അമ്മയുടെ പ്രതികരണം എന്തായിരിക്കും? വളരെ വ്യത്യസ്തമായ രീതിയില്‍ അത്തരമൊരു പ്രതിസന്ധിയെ നേരിടുന്ന ഒരു അമ്മയുടെയും മകളുടെയും കഥയാണ് മാ എന്ന ഹ്രസ്വ ചിത്രം പറയുന്നത്.

സര്‍ജുന്‍ കെഎം സംവിധാനം ചെയ്ത് തമിഴിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അനിഘയാണ് മകളുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. കനി കുസൃതിയാണ് അമ്മയായി അഭിനയിച്ചിരിക്കുന്നത്. ഒണ്‍ഗ്ര ക്രിയേഷന്‍സാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്.

Read more