‘അമ്മേ പോകല്ലേ…ഞങ്ങളും വരുന്നു’; റോഡ് മുറിച്ചു കടക്കുന്ന കരടിയും കുഞ്ഞുങ്ങളും; വൈറലായി വീഡിയോ

Advertisement

 

മൃഗങ്ങളുടെ കുഞ്ഞുങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വളരെ ആകര്‍ഷകമാണ്. അതുകൊണ്ട് തന്നെ അവയുടെ ചിത്രങ്ങളോ, ദൃശ്യങ്ങളോ സാമൂഹിക മാധ്യമങ്ങളിലിട്ടാല്‍ പെട്ടെന്ന് വൈറലാകാറുണ്ട്. അതേസമയം ഒരു അമ്മക്കരടിയുടെയും കുഞ്ഞുങ്ങളുടെയും ചെറിയ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

വിനോദ സഞ്ചാരികള്‍ അവരുടെ കാറില്‍ ഇരുന്നുകൊണ്ടാണ് വീഡിയോ എടുത്തത്. ചെറിയ റോഡ് മുറിച്ചു കടക്കുന്ന അമ്മക്കരടിയും മൂന്ന് കുഞ്ഞുങ്ങളുമാണ് വീഡിയോയിലുള്ളത്.

പ്രവീണ്‍ കസ്വാന്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്ത 38 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. 22000ല്‍ അധികം പേര്‍ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്.