വാവ സുരേഷ് പാമ്പുകളോട് കാണിക്കുന്നത് ക്രൂരത; വെറും ഷോ ഓഫ്; തരൂരിന്റെ പത്മശ്രീ നാമനിര്‍ദേശത്തിനെതിരെ വൈറല്‍ കുറിപ്പ്

Gambinos Ad
ript>

പ്രമുഖ പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന് പത്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ശശി തരൂര്‍ എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മയിലെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫാണ് വാവ സുരേഷിന് പത്മശ്രീ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

Gambinos Ad

ഒരു തരത്തിലും പരിഗണിക്കരുതാത്ത നിര്‍ദേശമാണ് വാവ സുരേഷിനുള്ള പത്മശ്രീ. പാമ്പിനെ പിടിച്ചുകഴിഞ്ഞ് പ്രദര്‍ശിപ്പിച്ചും ഷോ ഓഫ് കാണിച്ചും തനിക്കും ചുറ്റിലുമുളളവര്‍ക്കും ജീവനു ഭീഷണി ഉണ്ടാക്കുന്നത് മാത്രമല്ല കാരണം.

പാമ്പിനെ പിടിക്കാന്‍ പാമ്പിനെ തൊടുക പോലും ചെയ്യേണ്ടാത്തയിടത്താണ് വാവ സുരേഷ് കയ്യും കൊണ്ട് പിടിച്ച് സാഹസം കാണിക്കുന്നത്. പാമ്പ് പിടുത്തത്തിന് ശാസ്ത്രീയമായി പരിശീലനം നല്‍കുമ്പൊ ആദ്യത്തെ പടി മതിയായ പ്രൊട്ടക്ഷന്‍ ഉപയോഗിക്കുകയെന്നത് തന്നെ. ഹെല്മറ്റ് വച്ച് വണ്ടി ഓടിക്കുന്ന ലക്ഷങ്ങളുള്ളപ്പൊ ബൈക്കില്‍ പിന്നോട്ട് തിരിഞ്ഞിരുന്ന് മൊബൈലും ഉപയോഗിച്ച് ഓടിക്കുന്നവനാണ് മികച്ച ഡ്രൈവറെന്ന് പറയുന്നതുപോലെയാണ് വാവ സുരേഷിന്റെ ധീരതയെ പ്രശംസിക്കുന്നതെന്നും നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വാവ സുരേഷ് മിക്കപ്പൊഴും പാമ്പുകളോട് കാണിക്കുന്നത് ക്രൂരതയാണ്. ഇക്കഴിഞ്ഞ ദിവസം തന്നെ ഇര വിഴുങ്ങിയ പാമ്പിനെ ഇരയെ പുറത്തെടുക്കുന്നെന്ന രീതിയില്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

പാമ്പിനെ പിടികൂടുന്ന രീതിതൊട്ട് പാമ്പ് കടിച്ചാല്‍ ചെയ്യേണ്ടതെന്താണെന്നുള്ളത് വരെയുള്ള കാര്യങ്ങളില്‍ വാവ സുരേഷ് ചെയ്യുന്നത് അസംബന്ധമാണ്, അശാസ്ത്രീയമാണ്. പാമ്പിനെ പിടിച്ചുകഴിഞ്ഞ് നിന്ന് ഷോ ഓഫ് കാണിക്കുന്നത് തനിക്കും കാണികള്‍ക്കും അപകടമാണ്.

പാമ്പുകടിയേറ്റാല്‍ ആധുനികവൈദ്യശാസ്ത്രത്തെ ആശ്രയിക്കരുതെന്നും ഏതെങ്കിലും വൈദ്യന്മാരുടെയടുത്തുപോയി മഞ്ഞള്‍പ്പൊടിയിട്ടാല്‍ മതിയെന്നുമാണ് ഇയാള്‍ ഒരു ചാനലില്‍ പറഞ്ഞുകേട്ടത്.വാവ സുരേഷ് തന്നെ പറഞ്ഞിരിക്കുന്നത് തനിക്ക് മുന്നൂറിലധികം തവണ കടിയേറ്റിരുന്നെന്നായിരുന്നു .അപ്പൊ ഈ മഞ്ഞപ്പൊടിയായിരിക്കുമോ ഇട്ടത്? ഡോക്ടര്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാമ്പ് പിടിക്കുന്ന വാവ സുരേഷിനു പദ്മശ്രീ നൽകാൻ താൻ നോമിനേഷൻ നൽകിയിരുന്നെന്നും അത് തള്ളിപ്പോയതിൽ ഖേദിക്കുന്നുവെന്നും ശശി തരൂർ.

ഒരു തരത്തിലും പരിഗണിക്കരുതാത്ത നിർദേശമാണ് വാവ സുരേഷിനുള്ള പദ്മശ്രീ. പാമ്പിനെ പിടിച്ചുകഴിഞ്ഞ് പ്രദർശിപ്പിച്ചും ഷോ ഓഫ് കാണിച്ചും തനിക്കും ചുറ്റിലുമുളളവർക്കും ജീവനു ഭീഷണി ഉണ്ടാക്കുന്നത് മാത്രമല്ല കാരണം.

പാമ്പിനെ പിടിക്കാൻ പാമ്പിനെ തൊടുക പോലും ചെയ്യേണ്ടാത്തയിടത്താണ് വാവ സുരേഷ് കയ്യും കൊണ്ട് പിടിച്ച് സാഹസം കാണിക്കുന്നത്. പാമ്പ് പിടുത്തത്തിന് ശാസ്ത്രീയമായി പരിശീലനം നൽകുമ്പൊൾ ആദ്യത്തെ പടി മതിയായ പ്രൊട്ടക്ഷൻ ഉപയോഗിക്കുകയെന്നത് തന്നെ. ഹെൽമറ്റ് വെച്ച് വണ്ടി ഓടിക്കുന്ന ലക്ഷങ്ങളുള്ളപ്പൊൾ ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് മൊബൈലും ഉപയോഗിച്ച് ഓടിക്കുന്നവനാണ് മികച്ച ഡ്രൈവറെന്ന് പറയുന്നതു പോലെയാണ് വാവ സുരേഷിൻ്റെ ധീരതയെ പ്രശംസിക്കുന്നത്

വാവ സുരേഷ് മിക്കപ്പൊഴും പാമ്പുകളോട് കാണിക്കുന്നത് ക്രൂരതയാണ്. ഇക്കഴിഞ്ഞ ദിവസം തന്നെ ഇര വിഴുങ്ങിയ പാമ്പിനെ ഇരയെ പുറത്തെടുക്കുന്നെന്ന രീതിയിൽ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

പാമ്പിനെ പിടികൂടുന്ന രീതി തൊട്ട് പാമ്പ് കടിച്ചാൽ ചെയ്യേണ്ടതെന്താണെന്നുള്ളത് വരെയുള്ള കാര്യങ്ങളിൽ വാവ സുരേഷ് ചെയ്യുന്നത് അസംബന്ധമാണ്, അശാസ്ത്രീയമാണ്. പാമ്പിനെ പിടിച്ചു കഴിഞ്ഞ് നിന്ന് ഷോ ഓഫ് കാണിക്കുന്നത് തനിക്കും കാണികൾക്കും അപകടമാണ്.

പാമ്പുകടിയേറ്റാൽ ആധുനികവൈദ്യശാസ്ത്രത്തെ ആശ്രയിക്കരുതെന്നും ഏതെങ്കിലും വൈദ്യന്മാരുടെയടുത്തു പോയി മഞ്ഞൾപ്പൊടിയിട്ടാൽ മതിയെന്നുമാണ് ഇയാൾ ഒരു ചാനലിൽ പറഞ്ഞുകേട്ടത്.വാവ സുരേഷ്‌ തന്നെ പറഞ്ഞിരിക്കുന്നത്‌ തനിക്ക്‌ മുന്നൂറിലധികം തവണ കടിയേറ്റിരുന്നെന്നായിരുന്നു .അപ്പൊ ഈ മഞ്ഞപ്പൊടിയായിരിക്കുമോ ഇട്ടത്‌?

മറ്റ്‌ അപകടങ്ങളെപ്പോലെ പാമ്പുകടിയിലും ആദ്യ മണിക്കൂറുകൾ സുപ്രധാനമാണ്. സുവർണ മണിക്കൂറെന്നാണിവയെ വിളിക്കുന്നതുതന്നെ. ഈ സുവർണ മണിക്കൂറിൽ ചെയ്യുന്നതെന്തും രോഗിയുടെ സുഖം പ്രാപിക്കലിനെ വളരെയധികം സ്വാധീനിക്കും. ഈ സുവർണ മണിക്കൂറിൽ വിഷം കല്ലുവെച്ച്‌ ഇറക്കാനും പച്ചമഞ്ഞളിട്ട്‌ വെയ്ക്കാനുമൊക്കെ പോയിക്കഴിഞ്ഞാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം

ഇത്രയധികം ഷോ ഓഫും ബഹളവുമില്ലാതെ തന്നെ പാമ്പിനെ പിടിക്കുകയും അവയ്ക്ക് ശാരീരിക ക്ഷതമേൽപ്പിക്കാതെ തന്നെ അവയുടെ ആവാസ വ്യവസ്ഥയിൽ തിരികെ വിടുകയും നാട്ടുകാർക്ക് ബോധവത്കരണം നടത്തുകയും ചെയ്യുന്ന എത്രയോ പേരുണ്ട്.

അവരെ പ്രോത്സാഹിപ്പിക്കാതെ ഇത്തരമൊരാൾക്ക് പിന്തുണ നൽകുന്നത് പുരോഗമനം അവകാശപ്പെടുന്ന ഒരു ജനപ്രതിനിധിക്ക് ചേർന്നതല്ല.

പാമ്പ് പിടിക്കുന്ന വാവ സുരേഷിനു പദ്മശ്രീ നൽകാൻ താൻ നോമിനേഷൻ നൽകിയിരുന്നെന്നും അത് തള്ളിപ്പോയതിൽ ഖേദിക്കുന്നുവെന്നും ശശി…

Posted by Nelson Joseph on Sunday, 27 January 2019