പൈലറ്റ് കണ്ടത് പറക്കുംതളികയോ? നിഗൂഢത തുടരുന്നു

Gambinos Ad
ript>

ഐറിഷ് തീരത്തിന് മുകളില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് കണ്ടത് പറക്കുംതളിക തന്നെയാണോ എന്ന കാര്യത്തില്‍ ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അന്വേഷണം നടത്തും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐറിഷ് തീരത്തിന് മുകളില്‍ പറക്കവെ ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റ് പറക്കുംതളിക കണ്ടതായി ഷാനോണ്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ബോര്‍ഡില്‍ അറിയിപ്പ് നല്‍കിയത്.

Gambinos Ad

വിമാനം പറത്തവെ ഈ പ്രദേശത്ത് ഏതെങ്കിലും സൈനിക പരിശീലനം നടക്കുന്നുണ്ടോ എന്നായിരുന്നു പൈലറ്റ് ചോദിച്ചത്. ഇല്ലെന്ന് മറുപടി നല്‍കിയ ട്രാഫിക്ക് കണ്‍ട്രോള്‍ ബോര്‍ഡ് കാരണം ചോദിച്ചു. അതിവേഗത്തില്‍ ഒരു പേടകം ചലിക്കുന്നത് കണ്ടുവെന്നാണ് പൈലറ്റ് മറുപടി നല്‍കിയത്.

കനേഡിയന്‍ നഗരമായ മോണ്‍ട്രിയലില്‍ നിന്നും ഹീത്രുവിലേക്കുള്ള യാത്രയിലാണ് പൈലറ്റിന്റെ ശ്രദ്ധയില്‍ പറക്കുംതളിക പെട്ടത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള രണ്ട് ലൈറ്റുകളുമായി ഒരു വസ്തു വിമാനത്തിന്റെ ഇടത് വശത്തിലൂടെ പറന്നുപോയെന്നാണ് പൈലറ്റ് വ്യക്തമാക്കിയത്.

അതേസമയം, ഇത് ഉല്‍ക്കയായിരിക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അതേസമയം, തങ്ങള്‍ കണ്ട വസ്തുവിന് പ്രകാശത്തിന്റെ രണ്ട് മടങ്ങ് വേഗമുണ്ടാകുമെന്നാണ് കോ പൈലറ്റ് അവകാശപ്പെടുന്നത്. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.