ചോരയൊലിച്ച് കുഞ്ഞിനെ മാറോടണച്ച അമ്മക്കുരങ്ങ്; ആ കണ്ണുനീര്‍ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാ; ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പറയുന്നു

Gambinos Ad
ript>

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഫോട്ടോയുണ്ടായിരുന്നു. ചോരയൊലിച്ച മുഖവുമായി കുഞ്ഞിനെ മാറോടണച്ച് നില്‍ക്കുന്ന ഒരു അമ്മക്കുരങ്ങിന്റെ ഫോട്ടോ. മനുഷ്യന്‍ വന്യജീവികളുടേമേല്‍ കാണിക്കുന്ന കാടത്തം വ്യക്തമാക്കുന്ന ചിത്രം കണ്ണീരണിയിച്ച ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഒടുവില്‍ അതിന് പിന്നിലെ സത്യം വ്യക്തമാക്കിയിരിക്കുകയാണ്.

Gambinos Ad

മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ് ഈ വൈറല്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. അഗസ്റ്റിനെ കുറിച്ചും ഫോട്ടോയെ കുറിച്ചും ഒരു പേജില്‍ വന്ന കുറിപ്പിലാണ് ചിത്രത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നത്. കോയമ്പത്തൂരില്‍ പിതാവിനൊപ്പം പോയി മടങ്ങിവരുന്ന വഴിയിലാണ് അമ്മക്കുരങ്ങിന്റെയും കുഞ്ഞിന്റെയും ദയനീയ കാഴ്ച കാണുന്നത്.

കോയമ്പത്തൂരിലേക്ക് പോകുമ്പോള്‍ ഈ കുരങ്ങുകളെ കണ്ടിരുന്നെന്നും യാത്രക്കാര്‍ നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുകയായിരുന്നു അവരെന്നും കുറിപ്പില്‍ പറയുന്നു. പിന്നീട്, മടങ്ങി വരുമ്പോഴാണ് കണ്ണീരണിയിച്ച ദൃശ്യം കണ്ടത്. പുറത്തിറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം തട്ടിയ ആഘാതത്തില്‍ മനുഷ്യരെ അടുക്കാന്‍ സമ്മതിക്കാത്ത അവസ്ഥയിലായിരുന്നു കുരങ്ങെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെണ്‍കുരങ്ങ്; ഈ ചിത്രം പകര്‍ത്തിയത് അഗസ്റ്റിനാണ്: അതിനൊരു കാരണമുണ്ട്

വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെണ്‍ കുരങ്ങ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും വൈറല്‍ ആയ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ ആരാണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് വ്യക്തതയില്ലായിരുന്നു. ഇപ്പോള്‍ ഈ ചിത്രമെടുത്തത് താനാണെന്ന് വ്യക്തമാക്കി മൂന്നാര്‍ സ്വദേശിയായ അഗസ്റ്റിന്‍ രംഗത്തെത്തിയിരിക്കുന്നു.

വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതിനിടയില്‍ അഗസ്റ്റിന്‍ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകര്‍ത്തിയിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ിടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്ററ്ിന് തോന്നിയത്.

ഈ ഒരു കാര്യം ലോകത്തോടു പറയുവാന്‍ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അഗസ്റ്റിന്‍ ഇപ്പോള്‍ രംഗത്തു വന്നതും.

ഈ ഭൂമി മനുഷ്യര്‍ക്കു മാത്രമല്ല ഇത്തരത്തിലുള്ള ജീവികള്‍ക്കും കഴിയാനുള്ള ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അഗസ്റ്റിന്‍. മനുഷ്യന്‍ അവനെ ലാഭത്തിനുവേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ഇരയാകുന്നത് ഇങ്ങനെയുള്ള പാവം മൃഗങ്ങളാണ്. ഈ വ്യവസ്ഥിതി മാറണം. അവരുടെ ജീവിതവും അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വെറുതെ പറഞ്ഞാല്‍ ആരും വായിക്കില്ല. അതിനുവേണ്ടിയാണ് താന്‍ ഈ ചിത്രം പകര്‍ത്തിയത്.

ചോരയൊലിപ്പിച്ച് സ്വന്തം കുഞ്ഞിനേയും മാറോടടക്കി പിടിച്ചിരിക്കുന്ന പെൺകുരങ്ങ്; ഈ ചിത്രം പകർത്തിയത് അഗസ്റ്റിനാണ്: അതിനൊരു…

Posted by Big MJ Sumi on Wednesday, 14 November 2018