പൊലീസ് ജീപ്പിന് മുന്നില്‍, ഓടിക്കൊണ്ടിരിക്കുന്ന ബസിനോടും ഓട്ടോയോടും വരെ ‘നില്ല് നില്ല് എന്റെ നീലക്കുയിലേ’: ടിക്ക് ടോക്കിന്റെ പുതിയ അവസ്ഥാന്തരം

Gambinos Ad
ript>

ടിക് ടോക്കിലാണ് ഇപ്പോള്‍ പുകിലിന്റെ പുകില്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ ഏകദേശം മടുത്തു തുടങ്ങിയപ്പോള്‍ കയറി ഹിറ്റായ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമില്‍ എത്ര ക്രിയേറ്റീവ് ആകുന്നോ അത്രയും ലൈക്കുകളാണ് വാരിക്കൂട്ടുന്നത്. അതിന് ഇനി ഏതറ്റം വരെ പോകാനും പല ഉപയോക്താക്കളും തയാര്‍.

Gambinos Ad

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ടിക് ടോക്കിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്്. ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ..’. ജാസി ഗിഫ്റ്റിന്റെ എറെ പ്രസിദ്ധമായ ഈ പാട്ട് പുനരാവിഷ്‌കരിച്ചിരിക്കുന്ന ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലിരുന്നു കുറച്ച് ഇലകളും മറ്റും പിടിച്ച് തുള്ളുന്നതാണ് വീഡിയോ.

പൊലീസ് വണ്ടി വരെ തടഞ്ഞ് അതിന് മുന്നില്‍ നിന്ന് നില്ല് നില്ല് എന്റെ നീലക്കുയിലേ എന്ന് പാടുന്ന വിരുതന്മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പാട്ടും ഡാന്‍സും കഴിഞ്ഞാല്‍ അവിടെ തന്നെ നില്‍ക്കാതെ ഇവര്‍ സ്ഥലം കാലിയാക്കും. അതേസമയം, ഇതിനെതിരേ വിമര്‍ശനവും വരുന്നുണ്ട്.