മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനാര്‍ച്ചനയുമായി ആസ്റ്ററിലെ നഴ്‌സുമാര്‍; ശ്രദ്ധേയമായി പോരാളികള്‍ ആല്‍ബം

അന്താരാഷ്ട്ര നഴ്സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനം പുറത്തിറക്കി. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ലവ് ആന്‍ഡ് കെയറിന്റെ സഹകരണത്തോടെയാണ് ലിറിക്കല്‍ ഗാനം പുറത്തിറക്കിയത്. ഐഎംടെല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍റ്സ് ആണ് ഗാനത്തിന്റെ ആശയവും, ഏകോപനവും നിര്‍വഹിച്ചിരിക്കുന്നത്.

ഗായിക ഇന്ദുലേഖ വാര്യര്‍ രചിച്ച്, ഈണം നല്‍കിയ ഗാനം ഇന്ദുലേഖയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എഠുത്തുപറയുന്ന റാപ് മോഡിലുള്ള ഗാനം ഇന്ദുലേഖയാണ് പാടി അഭിനയിച്ചിരിക്കുന്നത്.

കോവിഡ് ഭീതിതമായ സാഹചര്യത്തില്‍ പിപിഇ കിറ്റുകള്‍ ധരിച്ച് മണിക്കൂറുകളോളം പണിയെടുക്കേണ്ടി വരുന്ന നഴ്‌സുമാരുടെ ജീവിത അടയാളം കൂടിയാണ് പോരാളികള്‍ എന്ന ഗാനം. പടപൊരുതുവാന്‍ ഒരുങ്ങിയ പടയാളികള്‍ ഞങ്ങള്‍, രാവില്ലാ പകലില്ലാ പടയാളികള്‍, നിങ്ങള്‍ ഉറങ്ങിലും ഉറങ്ങാത്ത പോരാളികള്‍, പടപൊരുതാനായി ഈ ഭൂവില്‍ ജീവന്‍ കാക്കാന്‍ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ യുടൂബില്‍ നിരവധി പേരാണ് കണ്ടത്.

കാണാം.. പോരാളികള്‍