ഒ സി ചേട്ടാ നിങ്ങളാണ് പ്രചോദനം; ഉമ്മന്‍ ചാണ്ടിക്ക് തരൂര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

തിരുവനന്തപുരം എംപിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ശശി തരൂര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നന്ദി ഒ സി ചേട്ടായെന്നാണ് തരൂര്‍ ട്വീറ്ററിലൂടെ മറുപടി നല്‍കിയത്. താങ്കളുടെ മാതൃക എനിക്ക് എപ്പോഴും പ്രചോദനമാണ്. പ്രയോഗിക ജനാധിപത്യത്തിന്റെ അടയാളമാണ് താങ്കളുടെ പ്രവര്‍ത്തനങ്ങളെന്നായിരുന്നു തരൂരിന്റെ മറുപടി.

ട്വിറ്ററിലൂടെയാണ് തരൂരിന് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിറന്നാള്‍ ആശംസിച്ചത്. 63ാമത് പിറന്നാളാണ് തിരുവനന്തപുരം എംപി ഇന്നലെ അമ്മയോടൊപ്പം ആഘോഷിച്ചത്.

രമേശ് ചെന്നിത്തലയ്ക്കും സോഷ്യല്‍ മീഡിയയിലൂടെ തരൂര്‍ മറുപടി നല്‍കിയിട്ടുണ്ട്. താങ്കളുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജസ്വലതയും മനസില്‍ പതിഞ്ഞതായിട്ടാണ് തരൂര്‍ ചെന്നിത്തലയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്.