പഞ്ചറൊട്ടിക്കാനായി അള്ള് വയ്ക്കുന്ന ദൈവം; ‘സര്‍വശക്തന് സ്തുതി ആ കുട്ടികള്‍ തിരിച്ചെത്തി’, സുപ്രഭാതത്തിന്റെ തലക്കെട്ടിനെതിരെ സോഷ്യല്‍ മീഡിയ

Gambinos Ad
ript>

ലോകം ഒരു ഗുഹാമുഖത്ത് കണ്ണു കൂര്‍പ്പിച്ച ദിനങ്ങള്‍, നെഞ്ചുരുകിയ ദിനരാത്രങ്ങള്‍, ഒടുവില്‍ ആശങ്കയുടെ കാര്‍മേഘ പാളികളെ കീറിമുറിച്ച് ഗുഹാമുഖത്തു നിന്നുയര്‍ന്ന സന്തോഷാരവം. പതിനേഴ് ദിനരാത്രങ്ങള്‍ക്ക് ശേഷം ഗുഹയുടെ ഇരുളറയില്‍ കുടുങ്ങി കിടന്ന അവരെല്ലാം പുറത്തെത്തിയപ്പോള്‍ ലോകം സന്തോഷത്തിന്റെ നെറുകയില്‍ തുള്ളിച്ചാടുകയായിരുന്നു. തായ് ജനത കൂട്ടത്തോടെ തെരുവിലിറങ്ങി. തായ്‌ലന്‍ഡിന്റെ അതിര്‍ത്തി കടന്നും സന്തോഷ പ്രകടനങ്ങള്‍ അരങ്ങേറി. എല്ലാവരുടെയും കൈയടി രക്ഷയുടെ കരമണിഞ്ഞ ദൗത്യസേനയ്ക്ക്.

Gambinos Ad

എന്നാല്‍ ഇ.കെ സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം ഫുട്‌ബോള്‍ സംഘത്തിന്റെ രക്ഷയുടെ ക്രെഡിറ്റ് ദൈവത്തിനാണ് നല്‍കിയത്. ‘സര്‍വശക്തന് സ്തുതി ആ കുട്ടികള്‍ തിരിച്ചെത്തി’ എന്നായിരുന്നു സുപ്രഭാതത്തിന്റെ തലക്കെട്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

തായ് ഗുഹയിലെ യഥാര്‍ത്ഥ ഹീറോസ് ഈ ‘തവളകളാണ്’; ആ ‘കാട്ടുപന്നികള്‍’ പുറത്തേക്ക് വന്നത് അവരുടെ തോളിലേറി; ഇപ്പോള്‍ അവര്‍ ‘വെള്ള സ്രാവുകള്‍’

രക്ഷയുടെ ക്രെഡിറ്റ് ദൈവത്തിന് നല്‍കിയതിനെ ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ ഖണ്ഡിക്കുന്നത്. പഞ്ചറൊട്ടിക്കാനായി അള്ള് വയ്ക്കുന്നയാളാണോ ദൈവമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രക്ഷയുടെ ക്രെഡിറ്റില്‍ ദൈവം കുമ്മനിടിച്ചു എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. വന്‍ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് രക്ഷയിലെ ‘ദൈവത്തിന്റെ കൈ’ വഴി തുറന്നിരിക്കുന്നത്. കൂടെയൊരാള്‍ പാതിവഴിയില്‍ പിടഞ്ഞ് വീണപ്പോഴും മനമിടറാതെ പൂര്‍വ്വാധികം ശക്തിയോടെ അവര്‍ കൃത്യം നിര്‍വ്വഹിച്ച രക്ഷാസേനയാണ് ലോകത്തിന്‍റെ ഹീറോ പരിവേഷം.