രഞ്ജിതയുടെ വീഡിയോ മോര്‍ഫിംഗോ ? ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

ആള്‍ദൈവം നിത്യാനന്ദയുമൊത്തുള്ള സെക്‌സ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ തമിഴ് നടി രഞ്ജിതയ്ക്ക് നേരിടേണ്ടി വന്ന തലവേദനകള്‍ ചെറുതല്ല. പൊതുസമൂഹത്തില്‍നിന്നും മാധ്യമങ്ങളില്‍നിന്നും ആക്രമണം നേരിട്ട അവര്‍ സിനിമകളില്‍നിന്ന് പോലും മാറി നില്‍ക്കേണ്ടി വന്നു. തനിക്ക് നിത്യാനന്ദയുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത വീഡിയോ ക്ലിപ്പുകളാണെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള രഞ്ജിതയുടെ പ്രതികരണം.

2010ലായിരുന്നു ഇരുവരെയും പ്രതിസന്ധിയിലാക്കിയ വീഡിയോ ലീക്കായത്. ഇതിന് പിന്നാലെയാണ് ഇത് മോര്‍ഫ് ചെയ്ത വീഡിയോയാണെന്നും തനിക്കിതില്‍ പങ്കില്ലെന്നും ഈ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രഞ്ജിത രംഗത്ത് വന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ബംഗളൂരുവിലെ ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തുകയും ചെയ്തു.

ഈ വീഡിയോ മോര്‍ഫ് ചെയ്തത് അല്ലെന്നും ഒറിജിനലാണെന്നുമുള്ള ഫോറന്‍സിക് ലാബിന്റെ കണ്ടെത്തല്‍ നിത്യാനന്ദ തള്ളിക്കളഞ്ഞു. ഇതിനെ ചോദ്യം ചെയ്താണ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ വീഡിയോ പരിശോധനയ്ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ടിലും പക്ഷെ റിസല്‍ട്ട് നിത്യാനന്ദയ്ക്കും രഞ്ജിതയ്ക്കും എതിരായിരുന്നു. ഈ വീഡിയോ മോര്‍ഫ് ചെയ്തത് അല്ലെന്നും ഇതിലുള്ളത് നിത്യാനന്ദയും രഞ്ജിതയും തന്നെയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരാഴ്ച്ച മുന്‍പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍, ഇതിന് ശേഷം ഇരുവരുടെയും പ്രതികരണം പുറത്തുവന്നിട്ടില്ല.

ഭാരതിരാജയുടെ നാടോടി തെന്‍ട്രല്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത അഭിനയത്തിലേക്ക് വന്നത്. യഥാര്‍ഥ പേര് ശ്രീവല്ലിയെന്നാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മാതാ ആനന്ദമയി എന്ന പേര് സ്വീകരിച്ച് സന്യാസ ജീവിതം തെരഞ്ഞെടുത്തു. ഇതോടെ സിനിമയില്‍നിന്ന് വിടപറയുകയും ചെയ്തു.