സണ്ണി ലിയോണിന് കിട്ടിയത് എട്ടിന്റെ പണി; സഹപ്രവര്‍ത്തകരുടെ തമാശയ്ക്ക് പുലിവാലു പിടിച്ച് സണ്ണി

ബോളിവുഡ് നടിയും, പ്രശസ്ത പോണ്‍സ്റ്റാറുമായ സണ്ണി ലിയോണിനും കിട്ടി എട്ടിന്റെ പണി. സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു കൂട്ടുകാരുടെ തമാശ. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിക്ക് ഈ പണികൊടുത്തത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബു്കിലൂടെ പങ്കുവെച്ചത്. ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വിഡിയോയില്‍ കാണാം.

#$#$@#@##$!! !

My team played a prank on me on set!! Sunny Rajani Tomas Moucka mofos!!!!!!

Posted by Sunny Leone on Saturday, 25 November 2017

സഹപ്രവര്‍ത്തകര്‍ തമാശാ രൂപേണ ചെയ്ത പണി കാരണം പുലിവാലു പിടിച്ചത് സണ്ണിയാണ്. മാധ്യമ പ്രവര്‍ത്തകയായ ഉപാല ബസു വീഡിയോയ്ക്ക് കമന്റടിച്ചത് വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചു. ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റയോട് ഇതൊന്ന് ശ്രദ്ധിച്ചോളാനും പറഞ്ഞാണ് ഉപാല കമന്റ് ഇട്ടത്.

ഇത് യഥാര്‍ത്ഥ പാമ്പല്ലെന്നും, തനിക്ക് മൃഗങ്ങളോടുള്ള സ്നേഹം ഉപാലയ്ക്ക് അറിയില്ലെന്നും തനിക്ക് പിന്തുണയുമായി വന്നവരോട് ഉപാലയ്ക്ക് തന്നോയ് വെറുപ്പാണെന്നും അതുകൊണ്ടാണ് ആവശ്യമില്ലാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സണ്ണി ട്വീറ്റ് ചെയ്തു. ഉപാലയെ ബ്ളോക് ചെയ്തെന്നും ഈ ചെറിയ തമാശയ്ക് കൂടുതല്‍ പ്രചാരണം നല്‍കിയ ഉപാലയോടു നന്ദിയുണ്ടെന്നും സണ്ണി പറഞ്ഞു.