പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ സാഹസികനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും

തന്റെ സാഹസികത കൊണ്ട് ലോകത്തെ അമ്പരപ്പിച്ച മുതലവേട്ടക്കാരനായിരുന്നു സ്റ്റീവ് ഇര്‍വിന്‍. ഡിസ്‌കവറി ചാനലിലൂടെ സ്റ്റീവ് ഇര്‍വിനും ക്രോക്കഡൈല്‍ ഹണ്ടര്‍ പരിപാടിയും ലോകമെങ്ങും ഹിറ്റായി. എന്നാല്‍, 2006- ല്‍ ചാനല്‍ പരിപാടിക്കിടെ തിരണ്ടി ആക്രമണത്തിനിരയായി അദ്ദേഹം മരിച്ചു. വര്‍ഷം 13 കഴിഞ്ഞപ്പോള്‍ അച്ഛന്‍ സ്റ്റീവ് ഇര്‍വിന്റെ വഴിയെ തന്നെയാണ് മകന്‍ റോബര്‍ട്ട് ക്ലാരന്‍സ് ഇര്‍വിനും.

15 വര്‍ഷം മുമ്പ് പിതാവ് സ്റ്റീവ് മുതലയ്ക്ക് തീറ്റ കൊടുക്കുന്ന ചിത്രം പങ്കുവെച്ച മകന്‍ അതേ മൃഗശാലയിലെ അതേ സ്ഥലത്ത് അതേ മുതലയ്ക്ക് തീറ്റയിട്ടു കൊടുക്കുന്ന ചിത്രാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും ഞാനും മുറേയ്ക്ക് തീറ്റ കൊടുക്കുന്നു. അതേ സ്ഥലം, അതേ മുതല. രണ്ട് ചിത്രങ്ങള്‍ക്കും ഇടയില്‍ 15 വര്‍ഷത്തെ അകലം. ചിത്രത്തിനൊപ്പമുള്ള കാപ്ഷന്‍ ഇങ്ങനെ. ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍ ഏറെയും സാഹസികത വാഴ്ത്തുന്നതിനൊപ്പം അച്ഛനെ അനുസ്മരിപ്പിക്കുന്ന മകന്റെ രൂപസാദൃശ്യവും പങ്കുവെച്ചിട്ടുണ്ട്.