വീട്ടിലിരുന്ന് വാര്‍ത്ത ലൈവ് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്റെ പിന്നിലൂടെ അര്‍ദ്ധനഗ്നയായി കാമുകി; വിവാദം

കോവിഡ് കാലത്തെ ലോക്ഡൗണിനെതുടര്‍ന്ന് പല സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുക എന്നത് പലരുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നെങ്കിലും അതു യാഥാര്‍ത്ഥ്യമായപ്പോള്‍ പല അമളികളും പിണഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് അത് കൂടുതല്‍ “പണി” കൊടുത്തു കൊണ്ടിരിക്കുന്നത്. അവയില്‍ ഏറ്റവും പുതിയ കഥ സ്പെയിന്‍കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാടേതാണ്.

മാധ്യമ പ്രവര്‍ത്തകനായ ഇയാള്‍ തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. ലൈവ് സമയത്ത് മെര്‍ലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവതി അര്‍ദ്ധനഗ്നയായി നടന്ന് പോകുന്നത് ക്യാമറയില്‍ പെടുകയായിരുന്നു. അമളി വൈറലായതോടെ ക്യാമറയ്ക്ക് പിന്നിലൂടെ നടന്നു നീങ്ങിയ അര്‍ദ്ധനഗ്നയായ ആ യുവതിയെ കാഴ്ച്ചക്കാര്‍ തിരിച്ചറിയുകയും ചെയ്തു.

അലക്സിയ റിവാസ് എന്ന ഒരു പത്രപ്രവര്‍ത്തകയായിരുന്നു അത്. ഇതോടെ സംഭവം വിവാദവുമായി. അല്‍ഫോണ്‍സോ മെര്‍ലോസ് സ്പാനിഷ് ബിഗ് ബ്രദര്‍ താരം മാര്‍ട്ട ലോപ്പസുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. വിവാദം കത്തിയപ്പോള്‍ കഴിഞ്ഞ കുറേ ആഴ്ച്ചകളായി മെര്‍ലോസുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് അലക്‌സിയ രംഗത്ത് വന്നു. പിന്നാലെ ഈ സംഭവം നടക്കുന്ന സമയത്തും താനുമായി മെര്‍ലോസ് ബന്ധം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാക്കി മാര്‍ട്ട ലോപ്പസും രംഗത്തെത്തിയിരിക്കുകയാണ്. ഇതും വിവാദത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.