സോഷ്യല്‍ മീഡിയയെ സമരക്കളമാക്കിയ ഇന്ത്യന്‍ സ്ത്രീകള്‍; ഇവര്‍ നമുക്ക് അഭിമാനമാണ്‌

സ്വാതന്ത്രത്തിലും അവകാശങ്ങളിലുമെല്ലാം പുരുഷനോട് ഒപ്പമെത്താന്‍ ശ്രമിക്കുന്നവരില്‍ ഒട്ടും പിന്നിലല്ല ഇന്ത്യയിലെ സ്ത്രീകള്‍. സ്വാതന്ത്ര്യവും സമത്വവും ഉറപ്പു വരുത്തുവാന്‍ സിനിമാ താരങ്ങളോ സാമൂഹിക പ്രവര്‍ത്തകരോ ആയ സ്ത്രീകള്‍ മാത്രമല്ല സാധാരണക്കാരും മുന്നിട്ടിറങ്ങുകയാണ്. സദാചാരവാദികള്‍ നിശ്ചയിക്കുന്ന അതിരുകളെ മറികടക്കാന്‍ സാമൂഹിക മാധ്യമങ്ങളെ സമരക്കളമാക്കിയവരാണ് ഇന്ത്യയിലെ സ്ത്രീകള്‍.

ബ്ലൗസ് ഫ്രീ സാരി ഫെസ്റ്റിവല്‍

പരമ്പരാരഗത രീതിയില്‍ ബ്ലൗസില്ലാതെ സാരിയുടുത്ത് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണ് ബ്ലൗസ് ഫ്രീ സാരി ഫെസ്റ്റിവല്‍. ആയിരത്തിലധികം സ്ത്രീകളാണ് ബ്ലൊസില്ലാതെ സാരി ഉടുത്ത് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബ്ലൗസ് ഫ്രീ സാരി എന്ന ഇന്‍സ്റ്റഗ്രാം ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള വസ്ത്രധാരണം കൂടുതല്‍ സ്വതന്തമായൊരു അനുഭൂതിയാണ് നല്‍കിയതെന്നാണ് ക്യാപെയിനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.

ലിപ്സ്റ്റിക് വിപ്ലവം

സ്ത്രീ കേന്ദ്രീകൃത ചിത്രമായ ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്കയില്‍ ലൈഗിംകച്ചുവയുള്ള സംഭാഷണവും ദൃശ്യവുമുണ്ടെന്ന പേരില്‍ നിരോധിച്ചതിനെ തുടര്‍ന്ന് ട്വിറ്ററില്‍ തരംഗമായ ക്യാംപെയിനായിരുന്നു ലിപ്സ്റ്റിക് വിപ്ലവം.

നടുവിരലുയര്‍ത്തി ലിപ്സ്റ്റിക് പിടിച്ചിരുന്ന് സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നതായിരുന്ന ലിപ്സ്റ്റിക് വിപ്ലവം. സാമൂഹിക മാധ്യമങ്ങളിലെ നിറമുള്ള ഒരു വിപ്ലവം തന്നെയായിരുന്നു ലിപ്സ്റ്റിക് വിപ്ലവം.

മീറ്റു ഹാഷ് ടാഗ്

എല്ലാ സാമൂഹികമാധ്യമങ്ങളിലും തരംഗമായി, മലയാളികളും ഏറ്റെടുത്തൊരു വിപ്ലവമായിരുന്നു മീറ്റു ഹാഷ് ടാഗ്. സ്ത്രീകള്‍ അനുഭവിക്കേണ്ടി ലൈംകിഗഅതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് സാമൂഹികമാധ്യമങ്ങളില്‍ മീടു ഹാഷ് ടാഗ് ഇട്ടു പ്രതിഷേധിച്ചു.

ഐ ആം നോട്ട് എബിവിപി

ഡെല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി “ഞാന്‍ എബിവിപിയെ ഭയപ്പെടുന്നില്ല, ഞാന്‍ ഒറ്റയ്ക്കല്ല, ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികളും എന്നോടൊപ്പമുണ്ട്” എന്ന് എഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പ്രൊഫൈല്‍ പിക്ച്ചറാക്കി. എബിവിപി വിദ്യാര്‍ത്ഥികള്‍ നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ ക്യാംപെയിന്‍ ആരംഭിച്ചത്.

ആപ് കി അദാലത്തില്‍ കങ്കണ

രജത് ശര്‍മയുടെ ആപ് കി അദാലത്ത് അഭിമുഖത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ കങ്കണ റാണത്ത് തന്റ ജീവിതത്തിലെ പല ഞെട്ടിക്കുന്ന വിവരങ്ങളും വെളിപ്പെടുത്തി. പൊതുവെ സ്വകാര്യ വിവരങ്ങള്‍ പങ്ക് വെക്കാന്‍ മടിക്കുന്ന താരങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നടി തുറന്ന് പറച്ചിലുകള്‍ നടത്തിയത് സ്ത്രീകളെപ്പോലും അത്ഭുതപ്പെടുത്തി.

ഫ്രീ ദ് നിപ്പിള്‍

സ്ത്രീയ്ക്ക് തുല്യത നല്‍കണമെന്ന ആവശ്യമുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പടര്‍ന്ന ക്യാംപെയിനാണ്  ഫ്രീ ദ നിപ്പിള്‍. ഈ ആശയത്തിലൂടെ സ്ത്രീശരീരവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാത്തരത്തിലുമുള്ള വിവേചനത്തെ എതിര്‍ത്തു. സത്രീകളുടെ അടിവസ്ത്രത്തിന്റെ ഭാഗം വെളിയില്‍ അറിയാതെ വന്നാല്‍ അവഞ്ജയോടെ നോക്കുന്ന പൊതുസമൂഹത്തിന് നേരെ അടിവസ്തരം അഴിച്ച് മേല്‍വസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് സലോനി ചോപ്ര ഇതിന്‍റെ ഭാഗമായി പോസ്റ്റ് ചെയ്തത്.

പ്രൗഡ് റ്റു ബ്ലീഡ്

Read more

ആര്‍ത്തവകാലം ആകുലതകളുടേതല്ല, ആസ്വാദ്യമാക്കേണ്ടതാണെന്ന് പറയുമ്പോഴും സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ സാധിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് നാപ്കിന്‍ വാങ്ങി സംഭാവന ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ക്യാപെയിനാണ് പ്രൗഡ് റ്റു ബ്ലീഡ്.