മതിലു കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു, ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ: പരിഹസിച്ച് ഷാഫി പറമ്പില്‍

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയനെയും എഴുത്തുകാരായ കെ.ആര്‍ മീരയെയും ദീപ നിശാന്തിനെയും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. നിങ്ങളെത്ര മതില് കെട്ടിയാലും മറച്ചു പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കോ എന്ന് ഷാഫി ചോദിക്കുന്നു.

അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ? മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നുവെന്ന് അദ്ദേഹം പരിഹസിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ?
അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ .
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതിപ്പോ ..
#രമ്യജയിക്കും

നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ?അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ .ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതിപ്പോ ..#രമ്യജയിക്കും

Posted by Shafi Parambil on Monday, 1 April 2019