ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരവും കീഴടക്കി ലുട്ടാപ്പി ഫാന്‍സ്‌ ; ഇതാണ് ഒറിജിനല്‍ ഫാനിസമെന്ന് ആരാധകര്‍

Gambinos Ad
ript>

ഇല്ല, ലുട്ടാപ്പിയെ വിട്ടുള്ള ഒരു കളിക്കും സോഷ്യല്‍ മീഡിയ തയാറാല്ല. അതുകൊണ്ടാണല്ലോ, ഡിങ്കിനിയെ ഇറക്കിയുള്ള കളിക്ക് അഖില ലോക ലുട്ടാപ്പി ഫാന്‍സ് ഒന്നിച്ച് പ്രതിഷേധത്തിനിറങ്ങിയതും തങ്ങളുടെ പ്രിയ സൂപ്പര്‍ താരത്തെ തിരിച്ചുകൊണ്ട് വരണമെന്ന ആവശ്യപ്പെട്ടതും. രായ്ക്കുരാമാണം ലുട്ടാപ്പി എവിടെയും പോയിട്ടില്ലെന്ന് പറഞ്ഞ് പ്രസിദ്ധീകരണം കുറിപ്പിറക്കിയതും ലുട്ടാപ്പി ഫാന്‍സിന്റെ പവര്‍ കൊണ്ടാണ്.

Gambinos Ad

ഇപ്പോഴിതാ, ലുട്ടാപ്പിയുടെ ഫാന്‍പവര്‍ കൂടുതല്‍ തെളിയിച്ച് കൊണ്ട് ന്യൂസിലാന്‍ഡില്‍ നിന്നും സേവ് ലുട്ടാപ്പി ക്യാംപെയിന്‍ വന്നിരിക്കുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിനിടെയാണ് ചില ലുട്ടാപ്പി ആരാധകര്‍ സേവ് ലുട്ടാപ്പി ബാനറുമായി സ്റ്റേഡിയത്തിലെത്തിയത്. ഇതോടെ, ലുട്ടാപ്പിക്ക് ന്യൂസിലാന്‍ഡിലുമുണ്ടെന്ന് പിടിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

luttappi-banner-new-zealand

ആരാധകരെ ഒന്നാകെ നിരശരാക്കി മായാവിയ്ക്ക് എതിരായി ലുട്ടാപ്പിയ്ക്ക് പകരമായി മറ്റൊരാള്‍ അവതരിക്കുന്നു എന്ന വിവരം ലുട്ടാപ്പി ആരാധകരെ അമ്പരപ്പിച്ചിരുന്നു. ലുട്ടാപ്പിയെ ഒഴിവാക്കി ഡിങ്കിനി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു എന്ന വിവരം നിമിഷങ്ങള്‍ക്കുള്ളിലാണ് കത്തിക്കയറിയത്. സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗോടെ ക്യാംപെയ്‌നും സോഷ്യല്‍ മീഡിയയില്‍ തലപൊക്കി.

ലുട്ടാപ്പിയില്ലെന്ന ഗോസിപ്പ് പരന്നതോടെ ട്രോളുകളുടെ ഒരു പ്രവാഹമായിരുന്നു. ലുട്ടാപ്പിയെ ഒഴിവാക്കിയാല്‍ കണ്ണടിച്ചു പൊട്ടിക്കും എന്നു വരെ ട്രോളുകള്‍ എത്തി. ബാലരമയുടെ ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഡിങ്കിനിയുടെ അരങ്ങേറ്റം. ലുട്ടാപ്പിയുടെ ഭാവങ്ങളും കുന്തവും കൊമ്പും ഒക്കെ കണ്ടതോടെ ലുട്ടാപ്പി ഫാന്‍സിന് ആശങ്കയേറി. പുതിയ ബാലരമയില്‍ ലുട്ടാപ്പി ഇല്ല താനും. കുട്ടൂസന്റെ കൂടെ ഏതോ ക്വട്ടേഷനു പോയതാണെന്ന് മാത്രമാണ് പറയുന്നത്. ലുട്ടാപ്പിയുടെ തിരോദാനത്തില്‍ ആരാധകര്‍ കലിപ്പിലായതോടെ വിദ്ധീകരണവുമായി എത്തിയിരിക്കുകയാണ് ബാലരമ.

ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ലെന്നും അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികയെത്തുമെന്നും ലുട്ടാപ്പിയുടെ ഫാന്‍സ് പവര്‍ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയില്‍ തുടങ്ങുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 1984 ഓഗസ്റ്റിലാണ് ആദ്യമായി കുട്ടികളുടെ മാസികയായ ബാലരമയില്‍ മായാവി എത്തുന്നത്. തുടക്കകാലം മുതല്‍ തന്നെ പോപ്പുലര്‍ കഥാപാത്രങ്ങളായ മായാവിക്കും, കുട്ടൂസനും, ഡാകിനിക്കും, രാജൂനും, രാധക്കും ഒപ്പം ലുട്ടാപ്പിയും ഉണ്ടായിരുന്നു. ഇതില്‍ നിന്നുള്ള പെട്ടെന്നൊരു മാറ്റമാണ് വായനക്കാരെ ചൊടിപ്പിച്ചത്.

ഇന്ത്യ പൊരുതിതോറ്റു; പരമ്പര ന്യൂസിലാന്‍ഡിന്

ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തോറ്റതോടെ ഇന്ത്യ പരമ്പര കൈവിട്ടു. 213 റണ്‍സ് വിജലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മൂന്നാം മത്സരത്തില്‍ അമ്പേ പരാജയപ്പെട്ടു. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് കൈവിടുകയായിരുന്നു.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരേ ഉശിരോടെയാണ് ആതിഥേയരായ ന്യൂസിലാന്‍ഡ് ബാറ്റ് വീശിയത്. നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് കീവികള്‍ അടിച്ചെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മണ്‍റോ 40 പന്തില്‍ അഞ്ചു വീതം ബൗണ്ടറിയും സിക്‌സും സഹിതം 72 റണ്‍സെടുത്തു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ചുനിന്നത്.

ഓപ്പണിങ് വിക്കറ്റില്‍ കോളിന്‍ മണ്‍റോ-ടിം സീഫര്‍ട്ട് സഖ്യവും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോ- കെയ്ന്‍ വില്യംസന്‍ സഖ്യവും കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. മണ്‍റോ-സീഫര്‍ട്ട് സഖ്യം 80 റണ്‍സും മണ്‍റോ-വില്യംസന്‍ സഖ്യം 55 റണ്‍സുമാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ന്യൂസീലന്‍ഡ് നിരയില്‍ ബാറ്റെടുത്തവരെല്ലാം മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്.

ടിം സീഫര്‍ട്ട് (25 പന്തില്‍ 43), കെയ്ന്‍ വില്യംസന്‍ (21 പന്തില്‍ 27), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (16 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ പുറത്താകാതെ 19), റോസ് ടെയ്‌ലര്‍ (ഏഴു പന്തില്‍ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഓവറില്‍ തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ ഞെട്ടി. നാല് ബോൡ നിന്ന് അഞ്ച് റണ്‍സായിരുന്നു താരം നേടിയത്. സാന്റനെര്‍ എറിഞ്ഞ ബോളില്‍ ഡാരില്‍ മിച്ചലിന് പിടികൊടുത്താണ് ധവാന്‍ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറുമായി രോഹിത് നടത്തിയ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്.

സ്‌കോര്‍ ബോര്‍ഡ് 81ല്‍ നില്‍ക്കെ 43 റണ്‍സെടുത്ത വിജയ് ശങ്കര്‍ പുറത്തായി. സാന്റ്‌നെറിന്റെ പന്തില്‍ ഇത്തവണ ക്യാച്ചെടുത്തത് ഗ്രാന്‍ഡ്‌ഹോമായിരുന്നു. 28 ബോളില്‍ നിന്നാണ് താരം ഇത്രെയും റണ്‍സെടുത്തത്. പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്തും കൂറ്റന്‍ അടികള്‍ക്ക് മാത്രമാണ് മുതിര്‍ന്നത്. എന്നാല്‍ ടിക്ക്‌നെറിന്റെ പന്തില്‍ വില്ല്യംസണ് പിടികൊടുത്ത് പന്തും മടങ്ങുകയായിരുന്നു.

എന്നാല്‍, മറുവശത്ത് കൃത്യതയോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുറത്തായതോടെ ധോണി മാജിക്കിലായി ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍, പൊരുതാന്‍ നില്‍ക്കാതെ ധോണിയും കൂടാരം കയറി. കേവലം രണ്ട് റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യയും ദിനേഷ് കാര്‍ത്തികും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ന്യൂസിലാന്‍ഡ് ബോളര്‍മാരില്‍ മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സ്‌കോട്ട് കഗ്ലിയെന്‍, ബ്ലെയര്‍ ടിക്‌നെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.