സൂര്യനു ചുറ്റും കറങ്ങുന്ന ഭൂമി; വൈറലായി ഭൂമിയില്‍ നിന്ന് തന്ന പകര്‍ത്തിയ ദൃശ്യങ്ങള്‍

ഭൂമി സൂര്യനു ചുറ്റും ഭൂമി കറങ്ങുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതു കണ്ടാല്‍ എങ്ങനെയുണ്ടാകും? കണ്ണുകള്‍ കൊണ്ട് ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുകയുമില്ല. എന്നാല്‍ ഭൂമി കറങ്ങുന്നതിന്റെ ഭൂമിയില്‍ നിന്നു തന്നെ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

ആസ്‌ട്രോണമി ഫോട്ടോഗ്രാഫറായ ആര്യ നിരന്‍ബെര്‍ഗ് പകര്‍ത്തിയ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 2017ല്‍ പുറത്തുവിട്ട വീഡിയോ ആണ് ഇത്. എന്നാല്‍ ചിലര്‍ ദൃശ്യം വീണ്ടും ഷെയര്‍ ചെയ്തതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

സോണി എ7എസ് 2 ക്യാമറയില്‍ കാനോണ്‍ 24-70 എംഎം എഫ് 2.8 ലെന്‍സ് ഉപയോഗിച്ച് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സഞ്ചാരപഥം ട്രാക്ക് ചെയ്യുന്ന ഇക്വട്ടോറിയല്‍ ട്രാകിങ് മൗണ്ടിന്റെ സഹായത്തോടെയാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്ന രീതിയില്‍ മൗണ്ട് കറങ്ങുന്നതോടെയാണ് ദൃശ്യത്തില്‍ ഭൂമിയുടെ കറക്കം അനുഭവപ്പെടുന്നത്.