ഫ്രാൻ‌സിൽ നിന്നും വാങ്ങിയ യുദ്ധവിമാനത്തിൽ രാജ്‌നാഥ് സിംഗിന്റെ 'ആയുധ പൂജ'; പരിഹസിച്ച് സോഷ്യൽ മീഡിയ

 

ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയിരുന്നു, മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഒക്ടോബർ 7- ന് ഫ്രാൻ‌സിൽ എത്തിയ പ്രതിരോധ മന്ത്രി ഇന്ത്യൻ വ്യോമസേനയെ (ഐ‌എ‌എഫ്) പ്രതിനിധീകരിച്ച് 36 റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ഫ്രഞ്ച് തുറമുഖ നഗരമായ ബാര്‍ഡോയിൽ മെറിഗ്നാക്കിൽ വെച്ച് സ്വീകരിക്കുകയായിരുന്നു. റഫാൽ യുദ്ധ വിമാനങ്ങൾ സ്വീകരിച്ചതിന് ശേഷം രാജ്‌നാഥ് സിംഗ് ജെറ്റ് വിമാനത്തിൽ ‘ശസ്ത്ര പൂജ’ (ആയുധ പൂജ) നടത്തിയിരുന്നു. അതേസമയം ഫ്രാൻ‌സിൽ വെച്ച് യുദ്ധവിമാനത്തിൽ രാജ്‌നാഥ് സിംഗ് നടത്തിയ ആയുധ പൂജയെ പരിഹസിച്ച് കൊണ്ട് നിരവധി ട്രോളുകളും കാർട്ടൂണുകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അവയിൽ ചിലത് ചുവടെ: