റഫാല്‍ കരാറിലെ രേഖകള്‍ ഗാന്ധിജിയുടെ കൈയില്‍; ഗംഭീര ട്രോളുമായി ഷാഫി പറമ്പില്‍

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച സംഭവത്തില്‍ മോദി സര്‍ക്കാരിനെ ട്രോളി ഷാഫി പറമ്പില്‍ എംഎല്‍എ. നേരത്തെ റഫാല്‍ കരാറിലെ നിര്‍ണായക രേഖകള്‍ മോഷ്ടിച്ച കള്ളന്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആയിരിക്കുമെന്ന് ട്രോളന്മാര്‍ കണ്ടെത്തിയിരുന്നു. എന്തിനും മുന്‍ കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയുമാണ് മോദി കുറ്റപ്പെടുത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ട്രോളന്മാരുടെ പരിഹാസം.

ഗാന്ധിജിക്ക് ഒപ്പമുള്ള നെഹ്‌റുവിന്റെ ചിത്രം സഹിതം ‘ഇങ്ങള് അതെടുത്ത് ഗാന്ധിജിനെ ഏല്പിച്ചാ ?
ഇനീം കൊല്ലൂലോ അവര് ഗാന്ധീനെ … ‘എന്നാണ് ഷാഫി പറമ്പലിന്റെ ട്രോള്‍.