തുമ്പിക്കൈയില്‍ പൂക്കുളുമായ് ആനകളുടെ 'പ്രൊപ്പോസല്‍'; വൈറലായി വീഡിയോ

 

പലതരം പ്രപ്പോസല്‍ സീനുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ പതിവായി കണ്ടു വരുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായി രണ്ടാനകളുടെ പ്രൊപ്പോസല്‍ സീനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

‘എലിഫന്‍സ് ഓഫ് വേള്‍ഡ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് പ്രൊപ്പോസല്‍ സ്വീകരിച്ചു എന്ന അടിക്കുറിപ്പോടെ വ്യത്യസ്തമായൊരു പ്രൊപ്പോസല്‍ രംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

ഒരു കൊമ്പനാന തുമ്പിക്കൈയില്‍ പിങ്ക് നിറത്തിലുള്ള പൂക്കുലയുമായി ഒരു പിടിയാനയുടെ സമീപത്തേയ്ക്ക് വന്ന് ആനയ്ക്ക് പൂക്കുല കൈമാറുന്നു. പിടിയാന അതിന്റെ തുമ്പിക്കൈ നീട്ടി പൂക്കുല വാങ്ങുന്നു. ഇതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

 


ആനകള്‍ക്ക് പരിശീലനം നല്‍കി ചിത്രീകരിച്ച വീഡിയോ ആണിത്. എന്നാല്‍ തുമ്പിക്കൈയ്യില്‍ പൂക്കുളുമായി ആനകള്‍ സ്വയം പ്രൊപ്പോസ് ചെയ്യുന്നു എന്ന് വിശ്വസിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. നിരവധി പേരാണ് കൗതുകകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആന പ്രൊപ്പോസ് ചെയ്തത് മനുഷ്യര്‍ ചെയ്യുന്നതിനേക്കാള്‍ നന്നായിട്ടുണ്ട് എന്നാണ് പലരുടെയും അഭിപ്രായം. ആനകള്‍ വളരെ ബുദ്ധിയുള്ള മനോഹരമായ മൃഗങ്ങളാണ്’ എന്ന് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു.’വൗ! ഇത് തികച്ചും റൊമാന്റിക് ആണ്’ എന്ന് മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതുപോലെ പ്രൊപ്പോസ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നു’ എന്നും ഒരാള്‍ പറഞ്ഞു.