അങ്ങനെ അതും ഒരു ‘അഡാറ് സംഭവമായി’; ‘ദുല്‍ഖറിനെ കടത്തിവെട്ടി പ്രിയ’

Gambinos Ad
ript>

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ പ്രിയ പ്രകാശ് വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി. ഇന്‍സ്റ്റാഗ്രമില്‍ ദുല്‍ക്കറിനെയും പിന്തള്ളി മുന്നേറുന്നു. ഇതോടെ മലയാളത്തില്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി പ്രിയ മാറിയിരിക്കുന്നു. നിലവില്‍ 22 ലക്ഷമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ആരാധകര്‍. ദുല്‍ക്കറാണ് തൊട്ടുപുറകില്‍ 19 ലക്ഷം.

Gambinos Ad

ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയാണ് പ്രിയ ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിച്ചത്. 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് പിന്തുടര്‍ന്നത്. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8.8 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് കെയില്‍ ജെന്നറിനെ പിന്തുടര്‍ന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.

നടി പാര്‍വതിക്കും ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ആരാധകരുണ്ട്. മഞ്ജിമ മോഹന് ഒന്‍പത് ലക്ഷം ഫോളോവേര്‍സ്. കീര്‍ത്തി സുരേഷിന് അഞ്ച് ലക്ഷം. രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെ. മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ മിന്നും താരമാണ്.

ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് പ്രിയ താരമായത്. പ്രിയ കണ്ണെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ ഹിറ്റാണ്. ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാ